
കൊച്ചി: ചാവറ കൾച്ചറൽ സെന്റർ ലോക മതാന്തര സംഘടനയായ വേൾഡ് ഫെല്ലോഷിപ്പ് ഓഫ് ഇന്റർ റിലീജിയസ് കൗണ്‍സിലിന്റെ (ഡബ്ല്യുഐആര്സി) സഹകരണത്തോടെ ഈസ്റ്റർദിനത്തിൽ മത സൗഹാർദസംഗമം -പ്രത്യാശയുടെ ഘോഷം സംഘടിപ്പിക്കും.
രാവിലെ 8.15 ന് പ്രാതലോടെയാണ് സംഗമം ആരംഭിക്കുന്നത്. പരിപാടിയിൽ മത- സാംസ്ക്കാരിക - രാഷ്ട്രീയ രംഗത്തെ നിരവധി പേര് പങ്കെടുക്കും. ചടങ്ങിൽ പ്രൊവിൻഷ്യൽ വികാർ ജനറലായി പോകുന്ന ഫാ.തോമസ് പന്തപ്ലാക്കലിനെ ആദരിക്കുമെന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.റോബി കണ്ണൻചിറ അറിയിച്ചു.