India - 2025

അനുദിന ജീവിതത്തിലെ കുരിശുകളെ പ്രത്യാശയോടെ തരണം ചെയ്യണം: മാര്‍ പോളി കണ്ണൂക്കാടന്‍

സ്വന്തം ലേഖകന്‍ 11-04-2017 - Tuesday

അ​ങ്ക​മാ​ലി: അ​നു​ദി​ന ജീ​വി​ത​ത്തി​ലെ കു​രി​ശു​ക​ളെ​യും പ്ര​തി​സ​ന്ധി​ക​ളെ​യും പ്ര​ത്യാ​ശ​യോ​ടെ തരണം ചെയ്യണമെന്ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂപതാദ്ധ്യക്ഷന്‍ ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ. അ​ങ്ക​മാ​ലി യൂ​ദാ​പു​രം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ഹ​ന​ത്തി​ന്‍റെ വ​ഴി​ക​ളി​ലൂ​ടെ ന​മ്മ​ൾ ക​ട​ന്നു​വ​ന്നാ​ൽ മാ​ത്ര​മേ ഉത്ഥാ​ന​ത്തി​ന്‍റെ മ​ഹ​ത്വ​ത്തി​ലേ​യ്ക്ക് പ്ര​വേ​ശി​ക്കാ​ൻ കഴിയൂയെന്നും അദ്ദേഹം പറഞ്ഞു.

"അ​നു​ദി​ന ജീ​വി​ത​ത്തി​ലെ കു​രി​ശു​ക​ളെ​യും പ്ര​തി​സ​ന്ധി​ക​ളെ​യും പ്ര​ത്യാ​ശ​യോ​ടെ ത​ര​ണം ചെ​യ്യ​ണം. സ​ഹ​ന​ത്തി​ന്‍റെ വ​ഴി​ക​ളി​ലൂ​ടെ ന​മ്മ​ൾ ക​ട​ന്നു​വ​ന്നാ​ൽ മാ​ത്ര​മേ ഉത്ഥാ​ന​ത്തി​ന്‍റെ മ​ഹ​ത്വ​ത്തി​ലേ​യ്ക്ക് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യൂ. നോ​ന്പാ​ച​ര​ണ​വും ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നു​ക​ളു​മെ​ല്ലാം ജീ​വി​ത ന​വീ​ക​ര​ണ​ത്തി​നു​ള്ള അ​വ​സ​ര​ങ്ങ​ളാ​ണ്. ന​ല്ല​തു ചി​ന്തി​ക്കാ​നും പ്ര​വ​ർ​ത്തി​ക്കാ​നും മ​ന​സി​നെ​യും ശ​രീ​ര​ത്തെ​യും പാ​ക​പ്പെ​ടു​ത്ത​ണം". ബിഷപ്പ് പറഞ്ഞു.

ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന് സ​മാ​പ​നം കു​റി​ച്ചു ന​ട​ന്ന പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. മൂ​ന്നു ദിവസങ്ങളിലായി ന​ട​ന്ന ക​ണ്‍​വ​ൻ​ഷ​നും വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​നും ഫാ. ​ജേ​ക്ക​ബ് മ​ഞ്ഞ​ളി, ഫാ. ​ജോ​സ് തോ​മ​സ്, റെ​ക്ട​ർ ഫാ. ​യേ​ശു​ദാ​സ് പ​ഴ​മ്പി​ള്ളി, സ​ഹ വി​കാ​രി ഫാ. ​റ്റി​ജോ തോ​മ​സ്, ബെ​ൽ​ബി ബേ​ബി, ജി​നോ ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

More Archives >>

Page 1 of 58