India - 2025
അജപാലനം ആളുകളുടെ മേല്‍ ആധിപത്യം പുലര്ത്തിയാകരുത്: കര്‍ദ്ദിനാള്‍ ആലഞ്ചേരി
സ്വന്തം ലേഖകന്‍ 03-08-2017 - Thursday
അഗളി: അജപാലനം ആളുകളുടെ മേൽ ആധിപത്യം പുലർത്തിയാകരുതെന്നും ഇത്തരം പ്രവണതകളിൽനിന്നു വ്യതിചലിച്ച് സഭയേയും സമൂഹത്തേയും കരുതലോടെ വേണം പരിചരിക്കാനെന്നും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നടന്നുവരുന്ന വൈദികരുടെ ഗ്രാൻഡ് കോണ്‍ഫറൻസിൽ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. അധികാരികൾ എന്നതിനേക്കാൾ പരിചാരകർ എന്ന ഭാവത്തിലേക്കുള്ള ആത്മീയ വളർച്ചയ്ക്ക് പരിശുദ്ധാരൂപിയുടെ സാന്നിധ്യം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പരിശുദ്ധാത്മാവിനാൽ നിയോഗിക്കപ്പെട്ട അജപാലകരാണ് തങ്ങളെന്ന ബോധ്യം വൈദികർ കാത്തുസൂക്ഷിക്കണം. ലോകത്തിലെ പല രാജ്യങ്ങളിലും സഭ തളർച്ച നേരിടുന്നുണ്ട്. അവിടെ പലയിടത്തും സഭയും സഭാപ്രവർത്തനവും വൈദികരുടെ ഒൗദ്യോഗിക ശുശ്രൂഷയായി മാറിയിരിക്കുന്നു. ധ്യാനകേന്ദ്രങ്ങൾ ദൈവത്തിന്റെ കരങ്ങളിലാണെന്ന ബോധ്യം ജനങ്ങൾക്കുണ്ടാകുംവിധമായിരിക്കണം പ്രവർത്തനങ്ങളും ശുശ്രൂഷകളും. പൗരോഹിത്യശുശ്രൂഷ സമർപ്പണമാകണമെന്നും ദൈവവിളിയുടെ സംശുദ്ധി കാത്തുസൂക്ഷിക്കണമെന്നും കർദിനാൾ പറഞ്ഞു. 1300-ല്‍ അധികം വൈദികര്‍ പങ്കെടുക്കുന്ന ഗ്രാൻഡ് കോണ്‍ഫറന്‍സ് നാളെ സമാപിക്കും.