India - 2025

മാതൃസഭയുടെ വിശ്വാസപാരമ്പര്യം വിശ്വാസികള്‍ മുറുകെ പിടിക്കണം: ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം

സ്വന്തം ലേഖകന്‍ 30-07-2017 - Sunday

ച​ങ്ങ​നാ​ശേ​രി: മാ​തൃ​സ​ഭ​യു​ടെ വി​ശ്വാ​സ പാ​ര​മ്പര്യ​ങ്ങ​ളി​ൽ അ​ധി്ഷ്ഠി​ത​മാ​യ ജീ​വി​തം ന​യി​ക്കാ​ൻ പ്ര​വാ​സി​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നു ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. അ​തി​രൂ​പ​ത പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ്സ് ഹൗ​സി​ലെ മാ​ർ ജ​യിം​സ് കാ​ളാ​ശേ​രി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തി​യ പ്ര​വാ​സി കു​ടും​ബ​സം​ഗ​മത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരിന്നു അദ്ദേഹം. പ്ര​വാ​സി​ക​ളു​ടെ ഭൗ​തി​ക, ആ​ത്മീ​യ ക്ഷേ​മം ഉ​റ​പ്പാ​ക്ക​പ്പെ​ടു​ക​യാ​ണ് പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റി​ലൂ​ടെ അ​തി​രൂ​പ​ത ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പറഞ്ഞു.

പ്ര​വാ​സി​ക​ളു​ടെ ജോ​ലി​യി​ൽ അ​നി​ശ്ചി​ത​ത്വ​വും പ്ര​തി​സ​ന്ധി​ക​ളും നേ​രി​ടു​ന്ന​തി​നാ​ൽ ഇ​വ​രു​ടെ ക്ഷേ​മ​ത്തി​നു പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ വി​ഭാ​വ​നം ചെ​യ്യ​ണ​മെ​ന്ന് മു​ൻ​ഡി​ജി​പി സി​ബി മാ​ത്യൂ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സംസാരിച്ചു. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ഭാ​മ​ക്ക​ളെ​ന്ന അ​ഭി​മാ​ന​ബോ​ധ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കാ​നും കു​ടും​ബ​ബ​ന്ധ​ങ്ങ​ളും വി​ശ്വാ​സ പാ​ര​ന്പ​ര്യ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​നും പ്ര​വാ​സി​ക​ൾ​ക്ക് ക​ഴി​യ​ണ​മെ​ന്നും മാ​ർ പ​വ്വ​ത്തി​ൽ ഉ​ദ്ബോ​ധി​പ്പി​ച്ചു.

സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യ​ലി​നെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു. വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ, മോ​ണ്‍. ഫി​ലി​പ്സ് വ​ട​ക്കേ​ക്ക​ളം, സി​എ​ഫ്. തോ​മ​സ് എം​എ​ൽ​എ, ഡ​യ​റ​ക്ട​ർ ഫാ. ​സ​ണ്ണി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഷെ​വ. സി​ബി വാ​ണി​യ​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

More Archives >>

Page 1 of 85