
പത്തനംതിട്ട: ആഗോള സിറിയൻ ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള ഓസ്ട്രേലിയ, ന്യൂസിലൻഡ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ പള്ളികളുടെ ചുമതല യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയ്ക്കു നൽകി. നിലവിൽ തുമ്പമൺ ഭദ്രാസനത്തിന്റെയും അയർലൻഡിന്റെയും ചുമതല വഹിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ ദൗത്യം.
ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയർക്കീസ് ബാവയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തുമ്പമൺ ഭദ്രാസനത്തിന്റെ ചുമതലയ്ക്കൊപ്പമാണു വിദേശ രാജ്യങ്ങളിലെ പള്ളികളുടെയും ചുമതല നൽകിയിട്ടുള്ളത്. അതേസമയം അയർലൻഡിന്റെ ചുമതല ഒഴിവാക്കിയിട്ടുണ്ട്.