India - 2025

ആഗോള മലയാളി കരിസ്മാറ്റിക്ക് സംഗമം ഇന്നാരംഭിക്കും

സ്വന്തം ലേഖകന്‍ 12-08-2017 - Saturday

തൃ​​​ശൂ​​​ർ: ആ​​​ഗോ​​​ള ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യിലെ ക​​​രി​​​സ്മാ​​​റ്റി​​​ക് ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി അ​​​ഖി​​​ല ലോ​​​ക മ​​​ല​​​യാ​​​ളി ക​​​രി​​​സ്മാ​​​റ്റി​​​ക് സം​​​ഗ​​​മം ഇന്ന് ആരംഭിക്കും. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ലൂ​​​മെ​​​ൻ യൂ​​​ത്ത് സെ​​​ന്‍റ​​​ർ ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ത്തുന്ന സംഗമത്തിൽ ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും ഗ​​​ൾ​​​ഫ്, ഇം​​​ഗ്ല​​​ണ്ട്, ഓ​​​സ്ട്രേ​​​ലി​​​യ, സ്പെ​​​യി​​​ൻ, കാ​​​ന​​​ഡ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​മു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ള​​​ട​​​ക്കം പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ സം​​​ഗ​​​മ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. രാ​​​വി​​​ലെ പ​​​ത്തി​​​ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

Must Read: ‍ കരിസ്മാറ്റിക് നവീകരണം എന്നത് പരിശുദ്ധാത്മാവിന്റെ അനുഗ്രഹങ്ങളുടെ ഊര്‍ജ്ജപ്രവാഹം: ഫ്രാൻസിസ് മാർപാപ്പ

സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ, കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സപാ​​​ക്യം, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ് ക​​​ല്ല​​​റ​​​യ്ക്ക​​​ൽ, ബി​​​ഷ​​​പ് സാ​​​മു​​​വേ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ്, സു​​​പ്രീം കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ്, ഫാ. ​​​ജോ​​​സ് പാ​​​ലാ​​​ട്ടി, ഫാ. ​​​മാ​​​ത്യു ഇ​​​ല​​​വു​​​ങ്ക​​​ൽ, ഫാ. ​​​ഡേ​​​വി​​​സ് പ​​​ട്ട​​​ത്ത്, വി.​​​വി.​ അ​​​ഗ​​​സ്റ്റി​​​ൻ, മ​​​നോ​​​ജ് സ​​​ണ്ണി, സി​​​റി​​​ൾ ജോ​​​ണ്‍ തു​​​ട​​​ങ്ങി​​​യ​​​ പ്രമുഖർ സന്ദേശം നൽകും.

മു​​​രി​​​ങ്ങൂ​​​ർ ഡി​​​വൈ​​​ൻ, പോ​​​ട്ട ആ​​​ശ്ര​​​മം, സ​​​ഹൃ​​​ദ​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്കു താ​​​മ​​​സ​​​സൗ​​​ക​​​ര്യം ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. സംഗമം 15നു സമാപിക്കും.

More Archives >>

Page 1 of 88