India - 2025
'സീറോ-മലബാർ' എന്ന ശീർഷകത്തിൽ വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തില്‍ വിശദീകരണ കുറിപ്പുമായി സഭ
സ്വന്തം ലേഖകന്‍ 10-10-2017 - Tuesday
കൊച്ചി: സീറോമലബാര്‍ സഭയുടെ പേരില്‍ സോഷ്യല്‍ മീഡിയായില്‍ വിവിധ ഗ്രൂപ്പുകളും പേജുകളും പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വിശദീകരണ കുറിപ്പുമായി സഭാവക്താവ് ഫാ. ജിമ്മി പൂച്ചക്കാട്ട് പ്രസ്താവന പുറത്തിറക്കി. സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക നിലപാടുകൾ അറിയുവാൻ https://www.facebook.com/smcim/ എന്ന ഫേസ്ബുക് പേജ് ഫോളോ ചെയ്യണമെന്നും സഭക്കു ഔദ്യോഗികമായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഇല്ലായെന്നും പ്രസ്താവനയില്‍ പറയുന്നു.
പല വ്യക്തികളും കൂട്ടായ്മകളും ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ക്ക് വേണ്ടിയും തങ്ങളുടെ വെബ് പേജുകൾക്കും വാട്സ്ആപ് ഗ്രൂപ്പുകൾക്കുവേണ്ടിയും 'സീറോ-മലബാർ' എന്ന ശീർഷകം ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് സഭയുടെ ഔദ്യോഗിക ഗ്രൂപ്പുകളാണോ അല്ലയോ എന്ന സംശയം അനേകരില്‍ ഉളവാക്കിയിട്ടുണ്ട്. ചിലര്‍ ഈ പേരില്‍ സഭയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ തരത്തിലുള്ള തങ്ങളുടെ സ്വന്തം അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കുവാൻ ഈ സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിച്ചിട്ടുണ്ട്. സഭയ്ക്കു ഔദ്യോഗികമായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഇല്ല.
സീറോ-മലബാർ സഭയുടെ ഔദ്യോഗിക വെബ്സൈറ് http://www.syromalabarchurch.in/ മാത്രം ആണ്. സഭാസംമ്പന്ധമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും syromalabarpro@gmail.com എന്ന ഇമെയിൽ ഐ.ഡിയിലേക്ക് അയയ്ക്കാം. സഭയുടെ പേരില്‍ പ്രചരിക്കുന്ന മറ്റു പേജുകള്‍ക്കും ഗ്രൂപ്പുകള്‍ക്കും പ്ലാറ്റുഫോമുകൾക്കും സീറോ-മലബാർ സഭക്ക് യാതൊരു വിധത്തിലുള്ള ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലായെന്നും പ്രസ്താവനയില്‍ പറയുന്നു.