India - 2025
ക്രിസ്തുമസിനിടയിലുള്ള ഭീഷണി ക്രൈസ്തവരെ ഭീതിയിലാഴ്ത്തുന്നു: ബറേലി ബിഷപ്പ്
സ്വന്തം ലേഖകന്‍ 24-12-2017 - Sunday
ബറേലി: ക്രൈസ്തവര്‍ക്ക് നേരെ പരസ്യമായ ഭീഷണികള്‍ ഉയരുകയാണെന്നും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കെതിരായ ഭീഷണികള്‍ വിശ്വാസികളെ ഭീതിയിലാഴ്ത്തുന്നുവെന്നും ഉത്തര്‍പ്രദേശിലെ ബറേലി ബിഷപ്പ് ഡോ. ഇഗ്നേഷ്യസ് ഡിസൂസ. ക്രൈസ്തവര്‍ ചെയ്യുന്നതെല്ലാം മതപരിവര്‍ത്തനത്തിനു വേണ്ടിയാണെന്നാണ് പ്രചരിപ്പിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു.
ക്രൈസ്തവരെ ഭീഷണിപ്പെടുത്തുന്നവര്‍ സ്വൈരവിഹാരം നടത്തുന്നു. അവരെ പിടികൂടണം. അവര്‍ അസത്യം പറഞ്ഞു പരത്തുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റ് പ്രവര്‍ത്തിക്കേണ്ടത് സമൂഹത്തിനു മുഴുവനുംവേണ്ടിയാകണം. മതത്തിനല്ല രാജ്യപുരോഗതിക്കാണു ഗവണ്മെന്റ് മുന്‍തൂക്കം നല്‍കേണ്ടത്. മഹാത്മാഗാന്ധിയും മറ്റും ജനങ്ങളെ ഒരുമിപ്പിച്ചപ്പോള്‍ ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്നതാണ് ഇന്നു കാണുന്നത്. ഇന്ത്യ ഒരു സമുദായത്തിനുവേണ്ടിയുള്ളതാണെന്നും മറ്റും പ്രചരിപ്പിക്കുന്നതു ശരിയല്ലായെന്നും അദ്ദേഹം പറഞ്ഞു.
