India - 2025

സീറോ മലബാര്‍ സഭ വിശ്വാസ പരിശീലന കമ്മീഷന്റെ പ്രതിഭാസംഗമം

സ്വന്തം ലേഖകന്‍ 28-12-2017 - Thursday

കൊച്ചി: സീറോ മലബാര്‍ സഭയുടെ വിശ്വാസ പരിശീലന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പ്രതിഭാസംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു. ജസ്റ്റീസ് സിറിയക് ജോസഫ് സംഗമം ഉദ്ഘാടനം ചെയ്തു. വിദ്യ അഭ്യസിക്കാന്‍ പാഠപുസ്തകങ്ങള്‍ മാത്രം പോരായെന്നും ജീവിതാനുഭവങ്ങളില്‍ നിന്നു പാഠങ്ങള്‍ പഠിക്കുന്നവനാണു പ്രതിഭയെന്നും അദ്ദേഹം ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.

അധ്യാപകര്‍, മാതാപിതാക്കള്‍, വിദ്യാലയം, സുഹൃത്തുക്കള്‍, ജീവിതസാഹചര്യങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം ലഭിക്കുന്ന തിരുത്തലുകള്‍ ഉള്‍ക്കൊണ്ടു മുന്നോട്ടുപോകാനാവണമെന്നും ജസ്റ്റീസ് സിറിയക് ജോസഫ് നിര്‍ദേശിച്ചു. കൂരിയ ബിഷപ്പ്മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. വിശ്വാസ പരിശീലന കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, സിസ്റ്റര്‍ ഡീന എന്നിവര്‍ പ്രസംഗിച്ചു.

നാളെ ഉച്ചയ്ക്ക് 1.15നു വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തുമായി വിദ്യാര്‍ഥികളുടെ ആശയവിനിമയം നടത്തും. രണ്ടിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ സന്ദേശം നല്‍കുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതിഭാപുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.


Related Articles »