India - 2025

മാന്നാനം ആശ്രമ ദേവാലയത്തിലേക്ക് തീര്‍ത്ഥാടക പ്രവാഹം

സ്വന്തം ലേഖകന്‍ 31-12-2017 - Sunday

മാന്നാനം: വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന്റെ അഞ്ചാം ദിവസമായ ഇന്നലെയും മാന്നാനം ആശ്രമ ദേവാലയത്തിലേക്ക് തീര്‍ത്ഥാടക പ്രവാഹം. ആശ്രമദേവാലയത്തില്‍ രണ്ടു തീര്‍ത്ഥാടനങ്ങളാണ് ഇന്നലെ എത്തിച്ചേര്‍ന്നത്. നാല്‍പാത്തിമല സെന്റ് തോമസ് പള്ളിയില്‍നിന്നുള്ള തീര്‍ത്ഥാടകരാണ് ആദ്യമെത്തിയത്. തീര്‍ത്ഥാടകര്‍ ദേവാലയത്തില്‍ എത്തിയശേഷം വികാരി ഫാ.സോണി മുണ്ടുനടയ്ക്കലിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കുടമാളൂര്‍ ഫൊറോനാ മാതൃവേദി പിതൃവേദിയുടെ നേതൃത്വത്തിലായിരുന്നു രണ്ടാമത്തെ തീര്‍ത്ഥാടനം.

ഫൊറോനായിലെ മുഴുവന്‍ ഇടവകകളില്‍നിന്നും തീര്‍ത്ഥാടകരെത്തി. കുടമാളൂര്‍ ഫൊറോനാ വികാരി ഫാ.ഏബ്രഹാം വെട്ടുവയലില്‍,പിതൃവേദി ഫൊറോനാ ഡയറക്ടര്‍ ഫാ.ജയിംസ് അത്തിക്കളം എന്നിവര്‍ നേതൃത്വം നല്‍കി. മാന്നാനം ആശ്രമാധിപന്‍ ഫാ.സ്‌കറിയ എതിരേറ്റ്, മറ്റ് വൈദികര്‍ എന്നിവര്‍ ചേര്‍ന്ന് തീര്‍ത്ഥാടകരെ വരവേറ്റു. തീര്‍ത്ഥാടനത്തെ തുടര്‍ന്ന് വിന്‍സന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ ഫാ.സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി. സിഎംഐ കോട്ടയം പ്രൊവിന്‍ഷ്യല്‍ ഫാ.സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍, ഫാ.ജെയിംസ് ഏര്‍ത്തയില്‍ എന്നിവരുടെ കാര്‍മികത്വത്തിലും ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.


Related Articles »