India - 2025
മോൺ. ജയിംസ് ആനാപറമ്പിലിന്റെ സ്ഥാനാരോഹണം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി
സ്വന്തം ലേഖകന്‍ 02-02-2018 - Friday
ആലപ്പുഴ: രൂപതയുടെ സഹായ മെത്രാനായി നിയമിതനായ മോൺ. ജയിംസ് റാഫേൽ ആനാപറമ്പിലിന്റെ സ്ഥാനാരോഹണ ഒരുക്കങ്ങൾ ആരംഭിച്ചു. ഓഖി ദുരന്തത്തിൽ മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ടതിന്റെ പശ്ചാത്തലത്തില്ത്തിൽ സ്ഥാനാരോഹണച്ചടങ്ങുകൾ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്താനാണു തീരുമാനം.11നു അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ ആണ് ചടങ്ങുകള്‍ നടക്കുക.
മോൺ. പയസ് ആറാട്ടുകുളം ജനറൽ കൺവീനറും ഫാ. യേശുദാസ് കാട്ടുങ്കൽ തയ്യിൽ കൺവീനറുമായ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ആലപ്പുഴ ബിഷപ്സ് ഹൗസിൽ നടന്ന യോഗത്തിൽ ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ അധ്യക്ഷത വഹിച്ചു. സബ് കമ്മിറ്റികളുടെ ചെയർമാൻ, കൺവീനർ എന്നിവരുടെ സംയുക്തയോഗം നാളെ മൂന്നിനു ബിഷപ്സ് ഹൗസിൽ കൂടും. രൂപതയിലെ നാലാമത്തെ ബിഷപ്പാണു മോൺ. ജയിംസ് ആനാപറമ്പിൽ.
