India - 2025

ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്‌കൂളുകള്‍ക്കു പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണമെന്നു മാനേജ്മെന്‍റ് അസോസിയേഷന്‍

സ്വന്തം ലേഖകന്‍ 25-03-2018 - Sunday

കൊച്ചി: ഭരണഘടന ഉറപ്പു നല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങളുടെയും വിവിധ കോടതിവിധികളുടെയും വെളിച്ചത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്‌കൂളുകള്‍ക്കു പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണമെന്നു മാനേജ്‌മെന്റ് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പിഒസിയില്‍ നടന്ന കണ്‍വന്‍ഷന്‍ കെ.വി. തോമസ് എംപി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഫാ. വര്‍ഗീസ് മാണിക്കനാംപറന്പില്‍ അധ്യക്ഷത വഹിച്ചു.

ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ഏബ്രഹാം മാര്‍ ജൂലിയോസ്, എംഎല്‍എമാരായ ഹൈബി ഈഡന്‍, പി.ടി. തോമസ്, മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, അസോസിയേഷന്‍ ഭാരവാഹികളായ ഫാ. ലൈജു വര്‍ക്കി, സിസ്റ്റര്‍ ലിവീന, ജോസി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്‌കൂളുകളിലെ അധ്യാപകരും രക്ഷിതാക്കളും കണ്‍വന്‍ഷനില്‍ പങ്കെടുത്തു.


Related Articles »