India - 2025

മാര്‍ ഐറേനിയോസ് ഇന്ന് സ്ഥാനമേല്‍ക്കും

സ്വന്തം ലേഖകന്‍ 29-04-2018 - Sunday

പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായി ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് ഇന്ന് ചുമതലയേല്‍ക്കും. വൈകുന്നേരം നാലിന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ എത്തുന്ന ബിഷപ്പിനെ ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും രൂപതയിലെ വൈദികരും സന്യസ്തരും സംഘടനാ പ്രതിനിധികളും അജഗണവും ചേര്‍ന്നു സ്വീകരിക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് മാര്‍ കൂറിലോസ്, പത്തനംതിട്ട രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സഭയിലെ മറ്റു ബിഷപ്പുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

തിരുവനന്തപുരം മേജര്‍ അതിരൂപത സഹായ മെത്രാനായിരുന്ന ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസിനെ യാത്രയയ്ക്കാനായി അവിടെനിന്നുമെത്തുന്ന വിശ്വസസമൂഹം ചടങ്ങിനു സാക്ഷികളായുണ്ടാകും. കഴിഞ്ഞ 10ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയാണ് പത്തനംതിട്ട രൂപതയ്ക്ക് പിന്തുടര്‍ച്ചവകാശമുള്ള മെത്രാനെ പ്രഖ്യാപിച്ചത്.


Related Articles »