India - 2025

ദൈവദാസര്‍ എളിമയുടെ പ്രതീകങ്ങള്‍: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകന്‍ 22-10-2018 - Monday

തിരുവനന്തപുരം: ദൈവദാസന്മാരായ ഫാ. അദെയോദാത്തൂസും ബിഷപ്പ് അലോഷ്യസ് മരിയ ബെന്‍സിഗറും എളിമയുടെ പ്രതീകങ്ങളാണെന്നു ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം. ഫാ.അദെയോദത്തൂസിന്‍റെയും ബിഷപ്പ് ബെന്‍സിഗറിന്‍റെയും നാമത്തില്‍ അര്‍പ്പിച്ച കൃതജ്ഞതാ ബലിക്ക് ശേഷം കാര്‍മ്മല്‍ഹില്‍ ഹാളില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ആമുഖ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. ‘മുതിയാവിള അദെയോദാത്തൂസച്ചന്‍ എല്ലാവരുടെയും സ്വന്തമായത് സ്നേഹത്തിലൂടെയും കാരുണ്യ വായ്പിലൂടെയുമാണെന്നും അവശരായവരുടെ ആവശ്യങ്ങള്‍ മനസിലാക്കി അവരെ കൈപിടിച്ചുയര്‍ത്തി സുവിശേഷ പ്രഘോഷണത്തില്‍ മഹോന്നത സ്ഥാനം നേടിയ വ്യക്തിയാണ് ബിഷപ്പ് ബെന്‍സിഗറെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ആതുര സേവനത്തെ ദൈവവുമായുളള അനുഭവമാക്കിയ വ്യക്തികളായിരുന്ന ദൈവദസാരായ അദെയോദാത്തൂസച്ചനും ബിഷപ്പ് ബെനസിഗറുമമെന്ന് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യ്ത് കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്‍റണി മുല്ലശ്ശേരി പറഞ്ഞു. ചടങ്ങില്‍ പുനലൂര്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, മലങ്കര സഭയുടെ പത്തനംതിട്ട രൂപതാ ബിഷപ്പ് ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ്, കര്‍മ്മലീത്താ സഭയുടെ മലബാര്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സെബാസ്റ്റ്യന്‍ കൂടപ്പാട്ട്, കര്‍മ്മലീത്താ സഭയുടെ ഫ്ളാന്‍റേഴ്സ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ.പോള്‍ ഡി. ബോയ്സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.ബിഷപ്പ് ബെന്‍സിഗറിനെക്കുറിച്ചും ഫാ.അദെയോദാത്തൂസിനെക്കുറിച്ചുമുളള ഡോക്യുമെന്‍ററി പ്രദര്‍ശനവും ചടങ്ങില്‍ നടന്നു.


Related Articles »