India - 2025
കരുണ കാണിക്കുന്നത് ഔദാര്യമല്ല, അത് കടമയാണ്: മാര്‍ ജോസ് പുളിക്കല്‍
അമൽ സാബു 06-04-2016 - Wednesday
കോട്ടയം: കാരുണ കാണിക്കുന്നത് ഔദാര്യമല്ലെന്നും അത് ഓരോരുത്തരുടേയും കടമയാണെന്നും കാഞ്ഞിരപ്പളളി രൂപതാ സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ കാരുണ്യയാത്രയോടനുബന്ധിച്ച് കാഞ്ഞിരപ്പളളി പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച കാരുണ്യ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്തുവിന്റെ ദര്‍ശനം മാനവികതയുടേയാണ്. സഹോദരന്‍ നിനക്ക് ക്രിസ്തുവാകണം. എങ്കിലേ അവനോട് നിനക്ക് കരുണ കാണിക്കാന്‍ കഴിയൂവെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറിയും പ്രൊലൈഫ് സമിതി ഡയറക്ടറുമായ ഫാ. പോള്‍ മാടശ്ശേരി പറഞ്ഞു.
കാഞ്ഞിരപ്പളളി രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ തോമസ് വെണ്‍മാന്തറ, ഫാ. റോയി വടക്കേല്‍, ഫാ. ജോസൂട്ടി, കെസിബിസി പ്രൊലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, സിസ്റ്റര്‍ പ്രതിഭ എന്നിവര്‍ പ്രസംഗിച്ചു.