India - 2026
മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പിതാവ് മാത്യു കെ.എം നിര്യാതനായി
പ്രവാചകശബ്ദം 09-05-2023 - Tuesday
കണ്ണൂർ: പാലാ രൂപതാ മെത്രാനും സീറോ മലബാർ സഭ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പിതാവ് മാത്യു കെ.എം നിര്യാതനായി. 97 വയസ്സായിരിന്നു. മൃതസംസ്കാര ചടങ്ങുകൾ മറ്റന്നാള്‍ മെയ് പതിനൊന്ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ച് തുടർന്ന് കയ്യൂർ ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ.
ഭാര്യ- ത്രേസ്യ മാത്യു; മക്കൾ ചിന്നമ്മ മാത്യു, കെ എം മണി, മേരി ജോർജ്, കുഞ്ഞിമോൻ മാത്യു, പെറ്റ്സി മാത്യു.
മരുമക്കൾ- സാലി മാണി കാണ്ടാവനത്തിൽ, ട്രീസ മാത്യു ചാലിൽ മാനന്തവാടി, ജോർജ് വള്ളോംപുരയിടത്തിൽ, ലിജു കുഞ്ഞുമോൻ പുളിക്കൽ, ബേബി എബ്രഹാം കാഞ്ഞിരക്കാട്ടിൽ
'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate











