News
കൊളംബിയന്‍ ബിഷപ്പിന് പൂര്‍ണ്ണ സൈനിക ബഹുമതികളോടെ രാജ്യത്തിന്റെ വിട
പ്രവാചകശബ്ദം 06-06-2025 - Friday
ബൊഗോട്ട: രാജ്യത്തെ മിലിറ്ററി ബിഷപ്പ് വിക്ടർ മാനുവൽ ഒച്ചോവ കഡാവിഡിന് കൊളംബിയയിലെ കത്തോലിക്കാ സഭയും സായുധ സേനയും വിട നൽകി. 62 വയസ്സുള്ള ബിഷപ്പ് വിക്ടർ ജൂൺ 1 ഞായറാഴ്ചയാണ് മരണപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച കൊളംബിയയുടെ തലസ്ഥാന നഗരിയിലെ ജീസസ് ക്രൈസ്റ്റ് മിലിട്ടറി കത്തീഡ്രലിൽ കൊളംബിയയുടെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ലൂയിസ് ജോസ് റൂഡ അപാരീഷ്യോയുടെ നേതൃത്വത്തില്‍ മൃതസംസ്കാര ചടങ്ങുകൾ നടന്നു. സൈന്യത്തിന്റെ പൂര്‍ണ്ണ ആദരവോടും ബഹുമതിയോടും കൂടിയാണ് മൃതസംസ്കാരം നടന്നത്.
മൃതസംസ്കാര ചടങ്ങുകളില്‍ കൊളംബിയയുടെ പ്രതിരോധ മന്ത്രി സാഞ്ചസ് ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തിരിന്നു. മനുഷ്യന്റെ അന്തസ്സ് അധികാര ശ്രേണിയുടെയും ആയുധങ്ങളുടെയും യൂണിഫോമിന് മുകളിലാണെന്ന് മോൺ. ഒച്ചോവ നമ്മെ ഓർമ്മിപ്പിച്ചുവെന്ന് മന്ത്രി പറഞ്ഞു. മൂല്യങ്ങളുടെ മാർഗ്ഗനിർദ്ദേശമില്ലാതെ മാതൃരാജ്യത്തിന്റെ പ്രതിരോധം ദുർബലമാകുമെന്നും എന്നാൽ നീതി, അനുകമ്പ, സമാധാനം എന്നിവയാൽ നയിക്കപ്പെടുമ്പോൾ അത് ജനാധിപത്യത്തിന്റെ യഥാർത്ഥ ഉറപ്പായി മാറുമെന്നും ബിഷപ്പ് നമ്മെ പഠിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഷപ്പ് ഒച്ചോവയുടെ ബഹുമാനാർത്ഥം നടന്ന സൈനിക ചടങ്ങോടെയും, കുടുംബത്തിന് കൊളംബിയൻ പതാക സമർപ്പിച്ചുകൊണ്ടുമാണ് മൃതസംസ്കാര ശുശ്രൂഷകള്‍ സമാപിച്ചത്. ലെയോ പതിനാലാമൻ പാപ്പയ്ക്ക് വേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ കൊളംബിയയിലെ അപ്പസ്തോലിക് ന്യൂൺഷിയേച്ചറിന്റെ സെക്രട്ടറി ബിഷപ്പ് ഡേവിഡ് പോൾ ചാർട്ടേഴ്സിന് അനുശോചന സന്ദേശമയച്ചിരിന്നു. മുഴുവൻ സഭാ സമൂഹത്തിനും മെത്രാന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും പരിശുദ്ധ പിതാവ് തന്റെ അഗാധമായ അനുശോചനം അറിയിക്കുകയാണെന്ന് അനുശോചന സന്ദേശത്തില്‍ പറയുന്നു.
⧪ പ്രവാചകശബ്ദത്തെ സഹായിക്കാമോ?
