സെഹിയോൻ യു കെയുടെ നേതൃത്വത്തിൽ വിവിധ ഭാഷാദേശതലത്തിലുള്ള ആളുകളെ ഏകോപിപ്പിച്ചുകൊണ്ട് നടന്നുവരുന്ന "ഹോളിസ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും ഈവരുന്ന 25 ന് വെള്ളിയാഴ്ച മാഞ്ചസ്റ്ററിൽ നടക്കും. പ്രമുഖ വചനപ്രഘോഷകനും ഡാർലിംങ്ടൺ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. കുര്യാക്കോസ് പുന്നോലിലും സെഹിയോൻ ടീമും ശുശ്രൂഷകൾക്കു നേതൃത്വം നൽകും.
മാഞ്ചസ്റ്റർ സെന്റ് ആന്റണീസ് പള്ളിയിൽ വൈകിട്ട് 5 മുതൽ രാത്രി 8.30 വരെ നടക്കുന്ന ഹോളിസ്പിരിറ്റ് ഈവനിംങിൽ വി. കുർബാന, കുമ്പസാരം,വചനപ്രഘോഷണം ,ആരാധന തുടങ്ങിയവ ഉൾപ്പെടുന്നു. കൂടാതെ അന്നേദിവസം രാവിലെ 11 മുതൽ 3 മണിവരെ സ്പിരിച്വൽ ഷെയറിംങിനും സൌകര്യമുണ്ടായിരിക്കും.
അഡ്രസ്സ്:
St.Antonys Church
Dunker Road
Woodhouse Park
Manchester
M22 0WR.
കൂടുതൽ വിവരങ്ങൾക്ക്:
രാജു ചെറിയാൻ 0744360066
ദീപു 07882810575.