Events - 2025
സെഹിയോൻ യു കെ ഒരുക്കുന്ന "എഫാത്ത " യുവജനധ്യാനവും ഏകദിന ബൈബിൾ കൺവെൻഷനും രണ്ട് വേദികളിലായി ഇന്ന് (26/11) ലണ്ടൻ ക്രോംലിയിൽ
ബാബു ജോസഫ് 25-11-2016 - Friday
ആത്മീയമായി യുവജനങ്ങളെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ റവ.ഫാ സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യു. കെ പതിനഞ്ചു വയസ്സുമുതലുള്ളവർക്കായി നടത്തിവരുന്ന എഫാത്ത ബൈബിൾ കൺവെൻഷൻ ഇന്ന് ശനിയാഴ്ച ഉച്ചയ്ക്കു 1 മുതൽ 5 വരെ ക്രോംലിയിൽ നടക്കും. മറ്റ് ആളുകൾക്കായി അതേസമയംതന്നെ തൊട്ടടുത്ത വേദിയിൽ സെഹിയോൻ ടീം നയിക്കുന്ന ബൈബിൾ കൺവെൻഷനും നടക്കും.
ദിവ്യകാരുണ്യ ആരാധന, വചനപ്രഘോഷണം, കുമ്പസാരം, രോഗശാന്തി ശുശ്രൂഷ, വി.കർബാന (വൈകിട്ട് 5 മണിക്ക്) എന്നിവ കൺവെൻഷന്റെ ഭാഗമായി ഉണ്ടാകും.പരിശുദ്ധാത്മ അഭിഷേകം പകർന്നുകൊണ്ട് ജീവിത നവീകരണം സാദ്ധ്യമാകുന്ന ഈ അനുഗ്രഹീത ശുശ്രൂഷകളിലേക്ക് യേശുനാമത്തിൽ ഏവരേയും ക്ഷണിക്കുന്നു.....
അഡ്രസ്സ്:
St.Wilfreds Catholic School
Wilfreds Way
Horsham Oad
CRAWLEY
RH11 8PG.
കൂടൂതൽ വിവരങ്ങൾക്ക്:
ബിജോയി ആലപ്പാട്ട് 07960000217
സാറ ജെയിൻ 07447064128.