India - 2025

ഫാ. ടോമിനേ പോലെയുള്ളവരുടെ പ്രാര്‍ത്ഥനയും സഹനവും സഭയ്ക്ക് ശക്തി പകരും: ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം

സ്വന്തം ലേഖകന്‍ 06-03-2017 - Monday

ച​ങ്ങ​നാ​ശേ​രി: ഭീ​ക​ര​രു​ടെ ത​ട​വ​റ​യി​ൽ ക​ഴി​യു​ന്ന ഫാ.​ടോം ഉ​ഴു​ന്നാ​ലി​ലി​നെ​പ്പോ​ലെ​യു​ള്ള​വ​രു​ടെ പ്രാ​ർ​ഥ​ന​യും സ​ഹ​ന​ങ്ങ​ളും സ​ഭ​യെ കൂടുതല്‍ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ മധ്യേ ഫാ .ടോമിനായി ദീ​പം തെ​ളി​ച്ചു ന​ട​ത്തി​യ പ്രാ​ർത്ഥ​നാ ശു​ശ്രൂ​ഷ​യി​ൽ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച് ബിഷപ്പ്.

"ര​ക്ത​സാ​ക്ഷി​ക​ളു​ടെ ചു​ടു​നി​ണ​ത്തി​ൽ വ​ള​ർ​ന്ന സ​ഭ​യ്ക്ക് ഇ​ന്നും നി​ര​വ​ധി ജീ​വി​ക്കു​ന്ന ര​ക്ത​സാ​ക്ഷി​ക​ളു​ണ്ട്. ഭീ​ക​ര​രു​ടെ ത​ട​വ​റ​യി​ൽ ക​ഴി​യു​ന്ന ഫാ.​ടോം ഉ​ഴു​ന്നാ​ലി​ലി​നെ​പ്പോ​ലെ​യു​ള്ള​വ​രു​ടെ പ്രാ​ർ​ഥ​ന​യും സ​ഹ​ന​ങ്ങ​ളും സ​ഭ​യെ കൂടുതല്‍ ശ​ക്തി​പ്പെ​ടു​ത്തും. സ​ഹ​ന​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും നേ​രി​ടു​മ്പോ​ൾ സു​വി​ശേ​ഷ​മൂ​ല്യ​ങ്ങ​ളി​ൽ ഉ​റ​ച്ച് ശ​ക്തി പ്രാ​പിക്കണം". ആ​ർ​ച്ച് ബി​ഷ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​കാ​രി​ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ, മ​ല്പാ​ൻ മോ​ണ്‍. മാ​ത്യു വെ​ള്ളാ​നി​ക്ക​ൽ, റ​വ.​ഡോ.​ടോം പു​ത്ത​ൻ​ക​ളം, റ​വ.​ഡോ.​ജോ​സ​ഫ് ന​ടു​വി​ലേ​ഴം, ഫാ.​തോ​മ​സ് പ്ലാ​പ്പ​റ​ന്പി​ൽ, ഫാ.​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട്, ഫാ.​ആ​ന്‍റ​ണി പു​ത്ത​ൻ​ക​ളം, ഫാ.​സെ​ബാ​സ്റ്റ്യ​ൻ ഈ​റ്റോ​ലി​ൽ, ഫാ.​ആ​ന്‍റ​ണി ത​ല​ച്ചെ​ല്ലൂ​ർ, ഫാ.​ജോ​സ​ഫ് പാം​ബ്ലാ​നി, ഡോ.​പി.​സി.​അ​നി​യ​ൻ​കു​ഞ്ഞ്, ജോ​ജി ചി​റ​യി​ൽ, ജോ​ർ​ജ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.

More Archives >>

Page 1 of 49