Events - 2025

വചനാഭിഷേകത്തിന്റെ അനുഗ്രഹവർഷം 'തണ്ടർ ഓഫ് ഗോഡ്' നാളെ: ഫാ.ഷൈജു നടുവത്താനി, ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് എന്നിവർ നയിക്കും

ബാബു ജോസഫ് 17-03-2017 - Friday

സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ "തണ്ടർ ഓഫ് ഗോഡ്" 18 ന് നാളെ, ശനിയാഴ്ച ക്രോളിയിൽ നടക്കും. പ്രമുഖ വചനപ്രഘോഷനും സെഹിയോൻ യൂറോപ്പ് അസി. ഡയറക്ടറുമായ റവ. ഫാ. ഷൈജു നടുവത്താനി, ആത്മീയ രോഗശാന്തി ശുശ്രൂഷകനായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് എന്നിവർ ഇത്തവണ തണ്ടർ ഓഫ് ഗോഡ് നയിക്കും.

വിവിധങ്ങളായ ഭാഷകളും സംസ്കാരവും ഇടകലർന്ന യൂറോപ്പിൽ നവ സുവിശേഷവത്ക്കരണത്തിന് ശക്തി പകർന്നുകൊണ്ട് അനേകം ദൈവിക അടയാളങ്ങളും അത്ഭുതങ്ങളും സാദ്ധ്യമാകുന്ന തണ്ടർ ഓഫ് ഗോഡിൽ ഇത്തവണ ബനഡിക്ടൻ സഭാംഗവും അനുഗ്രഹീത രോഗശാന്തി ശുശ്രൂഷകനുമായ ഫാ. റോഡ് ജോൺസിന്റെ മുഖ്യകാർമ്മികത്വത്തിൽ വി.കുർബാന നടക്കും. അരുന്ധൽ & ബ്രൈറ്റൺ അതിരൂപതാ ബിഷപ്പ് റിച്ചാർഡ് മോത്തിന്റെ അനുഗ്രഹാശീർവാദത്തോടെ നടത്തപ്പെടുന്ന കൺവെൻഷനിലേക്ക് വിവിധ പ്രദേശങ്ങളിൽനിന്നും വാഹനസൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

നാളെ ഉച്ചതിരിഞ്ഞ് 1 മണിമുതൽ വൈകിട്ട് 5 വരെ ക്രോളിയിലെ സെന്റ് വിൽഫ്രഡ് കാത്തലിക് സ്കൂളിലാണ് ( ST.WILFRED WAY, RH 11 8 PG) കൺവെൻഷൻ നടക്കുക. ആരാധന, വചനപ്രഘോഷണം, കുമ്പസാരം, സ്പിരിച്വൽ ഷെയറിംങ്, കുട്ടികൾക്കുള്ള ക്ലാസുകൾ തുടങ്ങിയ ശുശ്രൂഷകൾ കൺവെൻഷന്റെ ഭാഗമാകും. ഏറെ അനുഗ്രഹീതമായ ഈ പരിശുദ്ധാത്മാഭിഷേക കൺവെൻഷനിലേക്ക് സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

ബിജോയ് ആലപ്പാട്ട്.07960000217.

കൺവെൻഷനായുള്ള വാഹനസൌകര്യത്തെപ്പറ്റിയുള്ള വിവരങ്ങൾക്ക്.

വർത്തിംങ്: ജോളി 07578751427
വോക്കിംങ്: ബീന വിൽസൺ. 07859888530.

More Archives >>

Page 1 of 12