Events - 2025
ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളം ഫാ. ജെയിംസ് മഞ്ഞാക്കൽ യു കെ യിൽ: ഫാ.സോജി ഓലിക്കലിനൊപ്പം ത്രിദിന ബൈബിൾ കൺവെൻഷൻ മെയ് 10,11,12 തീയതികളിൽ
ബാബു ജോസഫ് 03-04-2017 - Monday
ബർമിംങ്ഹാം: ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളമായി,ദേശഭാഷാവ്യത്യാസമില്ലാതെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ലോകപ്രശസ്ത സുവിശേഷപ്രഘോഷകൻ റവ.ഫാ. ജെയിംസ് മഞ്ഞാക്കൽ തന്റെ അത്ഭുതാവഹകമായ ജീവിതസാക്ഷ്യവും , പ്രേഷിതദൌത്യവുമായി യു കെ യിൽ എത്തുന്നു.
ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് അഭിഷേകാഗ്നി മിനിസ്റ്റ്രീസ് മെയ് 10,11,12 തിയതികളിലായി ഒരുക്കുന്ന " ന്യൂ ലൈഫ് ഇൻ ക്രൈസ്റ്റ് " കാത്തലിക് കോൺഫറൻസ് ഫാ.മഞ്ഞാക്കൽ നയിക്കും. നവ സുവിശേഷവത്കരണത്തിന്റെ പാതയിൽ ദൈവീക സ്നേഹത്തിന്റെ പര്യായമായ രണ്ടു ആത്മീയ നേതൃത്വങ്ങൾ ആദ്യമായി ഒരുമിക്കുന്ന കൺവെൻഷൻ സെഹിയോൻ യു കെ യുടെ സ്ഥിരം വേദിയായ ബർമിംങ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിൽ മൂന്നു ദിവസങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് നടക്കുക.മെയ് 13 ന് ബഥേലിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷനിലും മലയാളികളുടെ പ്രിയപ്പെട്ട മഞ്ഞാക്കലച്ചൻ പങ്കെടുക്കും.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ,അന്യഭാഷാസംസ്കാരങ്ങളിൽ പരിശുദ്ധാത്മാഭിഷേകത്താൽ സധൈര്യം കടന്നുകയറി യേശുക്രിസ്തുവിൽ ആത്മാക്കളെ നേടിക്കൊണ്ടിരിക്കുന്ന രണ്ട് അഭിഷിക്തകരങ്ങൾ കൈകോർക്കുന്ന ഈ ശുശ്രൂഷയിലേക്ക് (10,11,12 തിയതികളിലേക്ക്) www.sehionuk.org എന്ന വെബ്സൈറ്റിൽ നേരിട്ട് രജിസ്റ്റർ ചെയ്യാം. സെഹിയോൻ കുടുംബം ഫാ.സോജി ഓലിക്കൽ,ഫാ ഷൈജു നടുവത്താനി എന്നിവരുടെ നേതൃത്വത്തിൽ കൺവെൻഷനായുള്ള ഒരുക്കങ്ങൾ നടത്തിവരുന്നു.കൺവെൻഷനിൽ ഒരാൾക്ക് ഒരു ദിവസത്തേക്ക് 5 പൗണ്ട് നിരക്കിലാണ് രെജിസ്ട്രേഷൻ.
അഡ്രസ്സ്:
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം
കൂടുതൽ വിവരങ്ങൾക്ക്:
സണ്ണി ജോസഫ്. 07877290779
പ്രോസ്പർ ഡി ജോമൊ.07728921567