Events - 2025
നോട്ടിംങ് ഹാമിലും ഡെര്‍ബിയിലും നോമ്പുകാല ധ്യാനം
ഫാ. ബിജു ജോസഫ് 06-04-2017 - Thursday
ലോകരക്ഷകനായ ദൈവപുത്രന്റെ കുരിശുമരണത്തിലും ഉത്ഥാനത്തിലും ആത്മീയമായി പങ്ക് ചേരുവാന്‍ വിശ്വാസികളെ ഒരുക്കുന്ന നോമ്പുകാല വാര്‍ഷിക ധ്യാനം ഇന്നും നാളെയും നോട്ടിംഗ്ഹാമിലും ശനി, ഞായര്‍ (8,9) ദിവസങ്ങളില്‍ ഡെര്‍ബിയിലും നടക്കും. പ്രശസ്ത വചന പ്രഘോഷകനും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന ഡയറക്ടറുമായ റവ. ഫാ. ജേക്കബ് വെള്ളമരുതുങ്കലാണ് ധ്യാനം നയിക്കുന്നത്.
നോട്ടിംഗ്ഹാമില്‍ ലെന്റന്‍ ബുളിവാര്‍ഡ് സെന്റ്. പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ വച്ച് ഇന്നും നാളെയും നടക്കുന്ന ധ്യാനം രാവിലെ 9.30ന് ആരംഭിച്ചു വൈകീട്ട് 4.30ന് സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സെഹിയോന്‍ യുകെ മിനിസ്ട്രീസിന്റെ കിഡ്‌സ് ഫോര്‍ കിങ്ഡം (KFR) കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ധ്യാന ശുശ്രൂഷ നയിക്കുന്നതായിരിക്കും. വ്യാഴാഴ്ച പൊതു കുമ്പസാര ദിവസമായി പരിഗണിച്ചു കുമ്പസാരത്തിന് സൗകര്യമുണ്ടായിരിക്കും.
പള്ളിയുടെ അഡ്രസ്:
NG72BY,
St. Paul’s Church,
Lent, Bouleward
ശനി, ഞായര്‍ (8,9) ദിവസങ്ങളിലായി ഡെര്‍ബി സെന്റ് ജോസഫ് ജോസഫ്സ് ദേവാലയത്തില്‍ വാര്‍ഷികധ്യാന ശുശ്രൂഷകള്‍ നടക്കും. ഞായറാഴ്ച ദിവസം കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെയും ഞായറാഴ്ച ഉച്ച കഴിഞ്ഞു 2 മണി മുതല്‍ രാത്രി 9 വരെയുമാണ് ധ്യാനസമയം. ഞായറാഴ്ചത്തെ ധ്യാന ശുശ്രൂഷയോടൊപ്പം ഓശാന ഞായറാഴ്ചയുടെ തിരുക്കര്‍മ്മങ്ങളും ഉണ്ടായിരിക്കുന്നതാണ്.
വിലാസം:
DE11TJ, Burton Road
വാര്‍ഷിക ധ്യാനത്തിലൂടെ ആത്മ നവീകരണം പ്രാപിക്കുവാനും ദൈവാനുഗ്രഹം സമൃദ്ധിയായി നേടുവാനും പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ബിജു കുന്നയ്ക്കാട്ടും കമ്മിറ്റിയംഗങ്ങളും യേശുനാമത്തില്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.