India - 2025
'പ്രേഷിത ദർശൻ 2017' ക്യാമ്പ് ഏപ്രില്‍ 20-നു ആരംഭിക്കും
സ്വന്തം ലേഖകന്‍ 18-04-2017 - Tuesday
കൊച്ചി: ചെറുപുഷ്പ മിഷൻലീഗ് എറണാകുളം- അങ്കമാലി അതിരൂപത നേതൃത്വ പരിശീലന ക്യാമ്പ് 'പ്രേഷിത ദർശൻ 2017' ഏപ്രില്‍ 20, 21, 22 തീയതികളിലായി നടക്കും. തുറവൂർ മാർ അഗസ്റ്റിൻ ഹൈസ്കൂളിലാണ് ക്യാമ്പ് നടക്കുന്നത്. 20നു വൈകുന്നേരം നാലിനു അതിരൂപത ജോയിന്റ് ഡയറക്ടർ സിസ്റ്റർ അംബിക പതാക ഉയർത്തും. അതിരൂപതാ പ്രസിഡന്റ് എം.വി. ഷാജു അധ്യക്ഷത വഹിക്കും.
റോജി എം. ജോണ്‍ എംഎൽഎ, തുറവൂർ പള്ളി വികാരി ഫാ. ജോസഫ് കൊടിയൻ, അതിരൂപതാ ഡയറക്ടർ ഫാ. പോൾ കോട്ടയ്ക്കൽ, ഫാ. പീറ്റർ കുരിശിങ്കൽ, അന്തർദേശീയ പ്രസിഡന്റ് ഡേവീസ് വല്ലൂരാൻ, സിസ്റ്റർ മൃദുല, ജോയ് പടയാട്ടിൽ എന്നിവർ പ്രസംഗിക്കും. ഫാ. പീറ്റർ തിരുതനത്തിൽ, ജോസ് മഴുവഞ്ചേരി, സിജോ പൈനാടത്ത്, ഫാ. നിബിൻ കുരിശിങ്കൽ, സെമിച്ചൻ ജോസഫ്, സാബു ആരക്കുഴ എന്നിവര്‍ വിവിധ ദിവസങ്ങളിലായി ക്ലാസുകൾ നയിക്കും.
ദിവ്യബലി, യോഗ പരിശീലനം, അനാഥമന്ദിരം സന്ദർശനം, തീർഥാടനം, ക്യാമ്പ് ഫയർ, ചർച്ചാ ക്ലാസ് എന്നിവ ക്യാമ്പിന്റെ ഭാഗമായി ഉണ്ടാകും. അങ്കമാലി സെന്റ് ജോർജ് ബസിലിക്ക റെക്ടർ റവ. ഡോ. കുര്യാക്കോസ് മുണ്ടാടൻ സമാപനസന്ദേശം നൽകും. ജോസഫ്, സി.കെ. ജോസ്, തോമസ് പുന്നശേരി, മാത്യു ഓടനാട്ട്, സിനി ബിജു, മനോജ് കരുമത്തി, പോൾ ജോവർ, പ്രിൻസ് യാക്കോബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.