India - 2025

ശതാഭിഷേക നിറവിൽ മാർ ഗ്രിഗറി കരോട്ടെമ്പ്രയിൽ

സ്വന്തം ലേഖകന്‍ 06-05-2017 - Saturday

കോ​​ട്ട​​യം: ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ രാ​​​​ജ്കോ​​​​ട്ട് രൂ​​​​പ​​​​ത​​​​യു​​​​ടെ മുന്‍ ബി​​​​ഷപ്പ് മാ​​​​ർ ഗ്രി​​​​ഗ​​​​റി ക​​​​രോ​​​​ട്ടെമ്പ്രയി​​​​ൽ സി​​​​എം​​​​ഐ ശ​​​​താ​​​​ഭി​​​​ഷേ​​​​ക നി​​​​റ​​​​വി​​​​ൽ. 1983 ഏപ്രില്‍ 24-നാണ് ​​​​രാ​​​​ജ്കോ​​​​ട്ട് രൂ​​​​പ​​​​ത​​​​യു​​​​ടെ ര​​​​ണ്ടാ​​​​മ​​​​ത്തെ മെ​​​​ത്രാ​​​​നാ​​​​യി അദ്ദേഹം ചു​​​​മ​​​​ത​​​​ല​​​​യേറ്റത്. 2010-ല്‍ ആണു മെത്രാന്‍ ​​പ​​​​ദ​​​​വി​​​​യി​​​​ൽ​​​​നി​​​​ന്നു അദ്ദേഹം വി​​​​ര​​​​മി​​​​ച്ച​​ത്.

1933 മേ​​​​യ് ആ​​​​റി​​​​നു കോ​​​​ട്ട​​​​യം ജി​​​​ല്ല​​​​യി​​​​ലെ ചെ​​​​മ്മ​​​​ല​​​​മ​​​​റ്റ​​ത്താണു ജ​​​​ന​​​​നം. സീ​​​​റോ​​ മ​​​​ല​​​​ബാ​​​​ർ സ​​ഭാ സി​​​​ന​​​​ഡി​​​​ന്‍റെ ക​​​​മ്മീ​​​​ഷ​​​​ൻ ഫോ​​​​ർ സീ​​​​റോ ​​​​മലബാര്‍ മൈ​​​​ഗ്ര​​​​ന്‍റ്സ് ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​യി അദ്ദേഹം സേവനം ചെയ്തിരിന്നു. 2005-ൽ ​​​​സി​​​​ന​​​​ഡി​​​​ന്‍റെ ധ​​​​ന​​​​കാ​​​​ര്യ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടിരിന്നു. ബി​​​​ഷ​​​​പ് സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്ന് റി​​​​ട്ട​​​​യ​​​​ർ ചെ​​​​യ്ത ശേ​​​​ഷം രാ​​​​ജ്കോ​​​​ട്ട് സി​​​​എം​​​​ഐ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ ഹൗ​​​​സി​​​​ൽ വി​​​​ശ്ര​​​​മ​​​​ജീ​​​​വി​​​​തം നയിക്കുകയാണ് അദ്ദേഹം.

More Archives >>

Page 1 of 64