India - 2025
കോട്ടയം അതിരൂപതയുടെ ബംഗളൂരു ഫൊറോന ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകന് 18-05-2017 - Thursday
കോട്ടയം: കോട്ടയം അതിരൂപതയുടെ പതിനാലാമത്തെ ഫൊറോനയായി ബംഗളൂരു ഫൊറോന ഉദ്ഘാടനം ചെയ്തു. കടബയിൽ സംഘടിപ്പിച്ച കർണാടക ക്നാനായ കത്തോലിക്ക കുടുംബസംഗമത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയെ തുടർന്ന് കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടാണ് ഫൊറോനയുടെ ഉദ്ഘാടനം നിർവഹിച്ചത്. കർണാടകയിലെ സെന്റ് സ്റ്റീഫൻസ് ചർച്ച് നെല്ലിയാടി, ആരോഗ്യമാതാ ചർച്ച് കടബ, സെന്റ് മേരീസ് ചർച്ച് അജ്കർ എന്നീ ഇടവകകളെ ഉൾപ്പെടുത്തിയാണ് പുതിയ ഫൊറോന.
ദിവ്യബലിയിലും ഉദ്ഘാടന ചടങ്ങിലും സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, വികാരിജനറാൾ ഫാ.മൈക്കിൾ വെട്ടിക്കാട്ട്, ഫാ. ഏബ്രഹാം പറമ്പേട്ട്, നിയുക്ത ഫൊറോനയിലെ വികാരിമാർ, ഇടവക വൈദികർ, മുൻ വികാരിമാർ, അതിരൂപതയിലെ മറ്റു വൈദികർ എന്നിവർ പങ്കെടുത്തു. കോട്ടയം അതിരൂപത അഡീഷണൽ ചാൻസലർ ഫാ.ജോൺ ചേന്നാക്കുഴി ഫൊറോന സ്ഥാപന ഡിക്രി വായിച്ചു. ഫൊറോനയുടെ പ്രഥമ വികാരിയായി ബംഗളൂരു ഇടവക വികാരി ഫാ.തോമസ് കൊച്ചുപുത്തൻപുരയ്ക്കലിനെയാണ് നിയമിച്ചിരിക്കുന്നത്.