India - 2025

മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് വെളിപ്പറമ്പില്‍ അന്തരിച്ചു

സ്വന്തം ലേഖകന്‍ 16-05-2017 - Tuesday

കൊ​​​ച്ചി: വരാപ്പുഴ അതിരൂപതാംഗവും മാധ്യമരംഗത്ത് ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത മോ​​​ണ്‍. ജോ​​​ര്‍​ജ് വെ​​​ളി​​​പ്പ​​​റ​​​മ്പി​​​ല്‍ (86) നി​​​ര്യാ​​​ത​​​നാ​​​യി. വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​ണ്. ദീ​​​ര്‍​ഘ​​​കാ​​​ല​​​മാ​​​യി കാ​​​ക്ക​​​നാ​​​ട് ആ​​​വി​​​ലാ​​​ഭ​​​വ​​​നി​​​ല്‍ വി​​​ശ്ര​​​മ​​​ജീ​​​വി​​​ത​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അദ്ദേഹം. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 5.40ന് ​​​എ​​​റ​​​ണാ​​​കു​​​ളം ലൂ​​​ര്‍​ദ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു മരണം. സം​​​സ്‌​​​കാ​​​രം ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 3.30ന് ​​​ചേ​​​രാ​​​ന​​​ല്ലൂ​​​ര്‍ നി​​​ത്യ​​​സ​​​ഹാ​​​യ​​​മാ​​​താ പ​​​ള്ളി​​​യി​​​ല് നടക്കും. സം​​​സ്‌​​​കാ​​​ര​​​ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍​ക്കു വ​​​രാ​​​പ്പു​​​ഴ ആ​​​ര്‍​ച്ച് ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​മ്പി​​​ല്‍ മു​​​ഖ്യ​​​കാ​​​ര്‍​മി​​​ക​​​നാ​​​കും.

1930 ഒ​​​ക്‌​​​ടോ​​​ബ​​​ര്‍ 19നു ചേ​​​രാ​​​ന​​​ല്ലൂ​​​ര്‍ വെ​​​ളി​​​പ്പ​​​റ​​​മ്പി​​​ല്‍ പേ​​​റു മേ​​​സ്ത്​​​രി​​​യു​​​ടെ​​​യും മേ​​​രി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​യി ജ​​​നനിച്ചു. 1946ല്‍ ​​​സെ​​​മി​​​നാ​​​രി​​​യി​​​ല്‍ ചേ​​ർ​​ന്ന അദ്ദേഹം 1961 മാ​​​ര്‍​ച്ച് 17നു ​​​പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം സെ​​ന്‍റ് ഫ്രാ​​​ന്‍​സി​​​സ് അ​​​സീ​​​സി ക​​​ത്തീ​​​ഡ്ര​​​ല്‍, പു​​​ല്ലേ​​​പ്പ​​​ടി, പെ​​​രു​​​മാ​​​നൂ​​​ര്‍, വെ​​​ണ്ടു​​​രു​​​ത്തി, ഓ​​​ച്ച​​​ന്തു​​​രു​​​ത്ത് പ​​​ള്ളി​​​ക​​​ളി​​​ല്‍ വി​​​കാ​​​രി​​​യാ​​​യി​​​രു​​​ന്നു. 2009 സെ​​​പ്റ്റം​​​ബ​​​ര്‍ 13ന് ​​​ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഡാ​​​നി​​​യേ​​​ല്‍ അ​​​ച്ചാ​​​രു​​​പ​​​റ​​​മ്പി​​​ലി​​​ല്‍നി​​​ന്നു മോ​​​ണ്‍​സി​​​ഞ്ഞോ​​​ര്‍ പ​​​ദ​​​വി സ്വീ​​​ക​​​രി​​​ച്ചു.

ഗ​​​ണി​​​ത​​​ശാ​​​സ്ത്ര​​​ത്തി​​​ലും ദൈ​​​വ​​​ശാ​​​സ്ത്ര​​​ത്തി​​​ലും ബി​​​രു​​​ദ​​​വും ന്യൂ​​​സ് പേ​​​പ്പ​​​ര്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റി​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ​​​വും നേ​​​ടി​​​യി​​​ട്ടു​​​ള്ള മോ​​​ണ്‍. വെ​​​ളി​​​പ്പ​​​റ​​​മ്പി​​​ല്‍ 1962 മു​​​ത​​​ല്‍ 1992 വ​​​രെ കേ​​​ര​​​ള ടൈം​​​സി​​​ല്‍ സേ​​​വ​​​നം ചെ​​​യ്തു. 27 വ​​​ര്‍​ഷം മാ​​​നേ​​​ജിം​​​ഗ് എ​​​ഡി​​​റ്റ​​​റാ​​​യി​​​രു​​​ന്നു. ഐ​​​സി​​​പി​​​എ പ്ര​​​സി​​​ഡ​​​ന്‍റ്, സൗ​​​ത്ത് ഏ​​​ഷ്യ​​​ന്‍ പ്ര​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ മേ​​​ഖ​​​ല പ്ര​​​സി​​​ഡ​​​ന്‍റ്, സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​വി​​​ധ പ്ര​​​സ് ക​​​മ്മി​​​റ്റി​​​ക​​​ളി​​​ലും കേ​​​ര​​​ള പ്ര​​​സ് അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ പ്ര​​​ഥ​​​മ അ​​​ക്കാ​​​ദ​​​മി കൗ​​​ണ്‍​സി​​​ലി​​​ലും അം​​​ഗം, അ​​​ക്കാ​​​ദ​​​മി​​​യി​​​ലെ വൈ​​​ദി​​​ക​​​നാ​​​യ ആ​​​ദ്യ​​​ത്തെ വി​​​സി​​​റ്റിം​​​ഗ് പ്ര​​​ഫ​​​സ​​​ര്‍ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലും സേ​​​വ​​​നം ചെ​​​യ്തിട്ടുണ്ട്.

More Archives >>

Page 1 of 67