
കൊച്ചി: പ്രതിഭകള്‍ സ്വപ്‌നങ്ങള്‍ ഉള്ളവരാവണമെന്നു ബല്‍ത്തങ്ങാടി ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി. സീറോ മലബാര്‍ സഭ വിശ്വാസപരിശീലന വിഭാഗത്തിന്റെ നേതൃത്വത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള പ്രതിഭാസംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വപ്‌നങ്ങള്‍ നിറവേറ്റാന്‍ അഗ്നിച്ചിറകുകള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണു പ്രതിഭകള്‍. ഹൃദയത്തിന്റെ വിശുദ്ധിയും നൈര്‍മല്യവും ബുദ്ധിയും കഴിവുകളും സ്വഭാവശുദ്ധിയും സമന്വയിക്കുമ്പോഴാണു വ്യക്തിയുടെ വളര്‍ച്ച സമഗ്രതയിലെത്തുന്നത്. മാര്‍ മുക്കുഴി പറഞ്ഞു. മതബോധന കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് അധ്യക്ഷത വഹിച്ചു. കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍, നടന്‍ സിജോയ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.