
തൃശൂർ: ആബാ ചാരിറ്റബിൾ സൊസൈറ്റിയുടെ ആബാ ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ് കാഞ്ഞിരപ്പിള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കല്‍ അര്‍ഹനായി.
14ന് വൈകുന്നേരം 3.30ന് അമല ഓഡിറ്റോറിയത്തിൽ നടത്തുന്ന ആബാ ഡേ ആഘോഷത്തിൽ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അവാർഡ് നല്കുമെന്നു സൊസൈറ്റി ഭാരവാഹികൾ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അമല ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശേരി അധ്യക്ഷനാകും. പത്രസമ്മേളനത്തിൽ സി.പി. വർഗീസ്, ആന്റണി പൈലി, ജോസഫ് വർഗീസ് എന്നിവർ പങ്കെടുത്തു.