India - 2025

ഭിന്നശേഷിയുള്ളവരുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ ശ്രമമുണ്ടാകണമെന്ന് കര്‍ദിനാള്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 14-05-2017 - Sunday

കൊ​​ച്ചി: ഭി​​ന്ന​​ശേ​​ഷി​​യു​​ള്ള​​വ​​ര്‍ക്കു വേ​​ണ്ടി​​യു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ സേ​​വ​​ന​​ത്തി​​ലും ശു​​ശ്രൂ​​ഷ​​യി​​ലും മാ​​ത്ര​​മൊ​​തു​​ങ്ങ​​രു​​തെന്നും അ​​വ​​രു​​ടെ ക​​ഴി​​വു​​ക​​ള്‍ വി​​ക​​സി​​പ്പി​​ക്കാ​​ൻ ഉ​​ത​​കു​​ന്ന​​തി​​നു​​ള്ള ശ്ര​​മ​​ങ്ങ​​ള്‍ ഉ​​ണ്ടാകണമെന്നും കര്‍ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍ജ് ആ​​ല​​ഞ്ചേ​​രി. അ​​സോ​​സി​​യേ​​ഷ​​ന്‍ ഓ​​ഫ് കാ​​ത്ത​​ലി​​ക് റി​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ന്‍ സെ​​ന്‍റേ​​ഴ്‌​​സ് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ (​​എ​​സി​​ആ​​ര്‍സി​​ഐ) അ​​ഞ്ചാം ദേ​​ശീ​​യ സം​​ഗ​​മ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ക​​ലൂ​​ര്‍ റി​​ന്യൂ​​വ​​ല്‍ സെ​​ന്‍റ​​റി​​ല്‍ നി​​ര്‍വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു ക​​ർ​​ദി​​നാ​​ൾ മാ​​ര്‍ ആ​​ല​​ഞ്ചേ​​രി.

​​വേ​​ദ​​നി​​ക്കു​​ന്ന​​വ​​ര്‍ക്കു വേ​​ണ്ടി​​യാ​​ണു ക്രി​​സ്തു ജീ​​വി​​ച്ച​​ത്. ക്രി​​സ്തു​​വി​​ന്‍റെ പാ​​ത​​യി​​ലൂ​​ടെ സ​​ഞ്ച​​രി​​ക്കു​​ക​​യാ​​ണു ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര്‍ക്കു സേ​​വ​​നം ചെ​​യ്യു​​ന്ന​​തി​​ലൂ​​ടെ സാ​​ധ്യ​​മാ​​കു​​ന്നത്. എ​​സി​​ആ​​ര്‍സി​​ഐ​​യു​​ടെ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ ഇ​​ത്ത​​ര​​ത്തി​​ല്‍ മു​​ന്നോ​​ട്ടു പോ​​കു​​ന്നു എ​​ന്ന​​തു പ്ര​​ശം​​സ​​നീ​​യ​​മാ​​യ കാ​​ര്യ​​മാ​​ണ്. ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള സേ​​വ​​ന​​ങ്ങ​​ളി​​ൽ തെ​​റ്റി​​ദ്ധാ​​ര​​ണ​​ക​​ള്‍ ഉ​​ണ്ടാ​​യാ​​ല്‍ പോ​​ലും അ​​ത് സേ​​വ​​ന​​ത്തി​​ന്‍റെ മ​​ഹ​​ത്വ​​ത്തി​​ലൂ​​ടെ മാ​​റ്റി​​യെ​​ടു​​ക്കാ​​ന്‍ സാ​​ധി​​ക്ക​​ണം.

പ​​ല രാ​​ജ്യ​​ങ്ങ​​ളി​​ലും സ​​ര്‍ക്കാ​​രാ​​ണു ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്ക് ആ​​വ​​ശ്യ​​മു​​ള്ള കാ​​ര്യ​​ങ്ങ​​ളെ​​ല്ലാം നി​​ര്‍വ​​ഹി​​ക്കു​​ന്ന​​ത്. ന​​മ്മു​​ടെ രാ​​ജ്യ​​ത്ത് ഇ​​ത്ര​​യും​​നാ​​ള്‍ അ​​ങ്ങ​​നെ​​യാ​​യി​​രു​​ന്നി​​ല്ലെ​​ങ്കി​​ലും കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ര്‍ക്കാ​​രു​​ക​​ള്‍ ഇ​​പ്പോ​​ള്‍ മു​​ന്നോ​​ട്ടു വ​​രു​​ന്നു​​ണ്ടെ​​ന്നും ക​​ർ​​ദി​​നാ​​ൾ പറഞ്ഞു.

ഭി​​ന്ന​​ശേ​​ഷി​​യു​​ള്ള​​വ​​ര്‍ക്കു വേ​​ണ്ടി പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന​​വ​​ര്‍ക്കു ക്രി​​സ്തു​​വി​​ന്‍റെ മു​​ഖ​​ഭാ​​ഷ​​യാ​​ണെ​​ന്നു നാ​​ഗ്പു​​ര്‍ ആ​​ര്‍ച്ച്ബി​​ഷ​​പ് ഡോ. ​​ഏ​​ബ്ര​​ഹാം വി​​രു​​ത​​കു​​ള​​ങ്ങ​​ര അ​​ധ്യ​​ക്ഷ പ്ര​​സം​​ഗ​​ത്തി​​ല്‍ പ​​റ​​ഞ്ഞു. എ​​സി​​ആ​​ര്‍സി​​ഐ​​യു​​ടെ നാ​​ഷ​​ണ​​ല്‍ ഡ​​യ​​റ​​ക്ട​​റി​​യു​​ടെ പ്ര​​കാ​​ശ​​നം ക​​ർ​​ദി​​നാ​​ള്‍ മാ​​ര്‍ ആ​​ല​​ഞ്ചേ​​രി​​യും നാ​​ഗ്പു​​ര്‍ ആ​​ര്‍ച്ച്ബി​​ഷ​​പ് ഡോ. ​​ഏ​​ബ്ര​​ഹാം വി​​രു​​ത​​കു​​ള​​ങ്ങ​​ര​​യും എ​​സി​​ആ​​ര്‍സി​​ഐ​​യു​​ടെ സം​​സ്ഥാ​​ന കോ-​​ഓ​​ര്‍ഡി​​നേ​​റ്റ​​ര്‍മാ​​ര്‍ക്കു ന​​ല്‍കി പ്ര​​കാ​​ശ​​നം ചെ​​യ്തു.

ഭി​​ന്ന​​ശേ​​ഷി​​യു​​ള്ള​​വ​​ര്‍ക്കു വേ​​ണ്ടി​​യു​​ള്ള പ്ര​​വ​​ര്‍ത്ത​​ന മേ​​ഖ​​ല​​യി​​ല്‍ ജി​​വി​​തം പു​​ന​​ര​​ർ​​പ്പ​​ണം ചെ​​യ്യു​​ന്നു​​വെ​​ന്നു സ​​ദ​​സ് ഒ​​ന്ന​​ട​​ങ്കം ക​​ർ​​ദി​​നാ​​ളി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ്ര​​തി​​ജ്ഞ ചൊ​​ല്ലി. ബാ​​ലാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ന്‍ അം​​ഗ​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട സി​​സ്റ്റ​​ര്‍ ബി​​ജി ജോ​​സി​​നെ ക​​ർ​​ദി​​നാ​​ള്‍ അ​​നു​​മോ​​ദി​​ച്ചു.

More Archives >>

Page 1 of 66