India - 2025
കത്തോലിക്ക കോണ്‍ഗ്രസ് തിരുത്തല്‍ ശക്തിയായി മുന്നേറണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
സ്വന്തം ലേഖകന്‍ 17-05-2017 - Wednesday
തൃശൂർ: പൊതുസമൂഹത്തിന്റെ പ്രശ്നങ്ങൾ ഏറ്റെടുത്തു കൊണ്ട് കത്തോലിക്ക കോണ്‍ഗ്രസ് ഒരു തിരുത്തൽ ശക്തിയായി മുന്നേറണമെന്ന് കെസിബിസി വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കൾക്കായി തൃശൂർ കിലയിൽ നടത്തിയ ട്രെയിനിംഗ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിൽ സാമൂഹ്യ സേവനരംഗത്തു നേതാക്കൾ അപര്യാപ്തമാണെന്നും ബിഷപ്പ് പറഞ്ഞു.
പൊതുസമൂഹത്തിന്റെ പ്രശ്നങ്ങൾ ഏറ്റെടുത്തു കൊണ്ട് കത്തോലിക്ക കോണ്‍ഗ്രസ് ഒരു തിരുത്തൽ ശക്തിയായി മുന്നേറണം. സർക്കാരിനെ ജനങ്ങളിലേക്കു കൂടുതൽ അടുപ്പിക്കുവാനും വിവിധ തരത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കു സർക്കാർ ആനുകൂല്യങ്ങൾ എത്തിക്കുവാനും തൃശൂരുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനസ്ട്രേഷൻ സെന്ററിനു സാധിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. ആർച്ച്ബിഷപ് പറഞ്ഞു.
ഡോ. പീറ്റർ എം. രാജ്, പി.വി. രാമകൃഷ്ണൻ, ഡോ. അഹമ്മദ്, ജ്യോതിഷ്കുമാർ, പ്രഫ. കെ.എം. ഫ്രാൻസിസ്, പി.കെ. ജയദേവൻ, അനൂപ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.