India - 2025

മദ്യനയം: സര്‍ക്കാര്‍ നിലപാട് നിര്‍ഭാഗ്യകരമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകന്‍ 02-06-2017 - Friday

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ദ്യ​​​ന​​​യം സം​​​ബ​​​ന്ധി​​​ച്ച് കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട് വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​വും നി​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​വു​​​മാ​​​ണെ​​​ന്ന് കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​താ​​​ധ്യക്ഷ​​​നു​​​മാ​​​യ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​​പാ​​​ക്യം. കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന് മ​​​ദ്യ​​​ലോ​​​ബി​​​യു​​​മാ​​​യി ര​​​ഹ​​​സ്യ​​​ധാ​​​ര​​​ണ​​​ക​​​ൾ ഉ​​​ണ്ടെ​​​ന്നു​​​ള്ള ആ​​​രോ​​​പ​​​ണം ഇ​​​തോ​​​ടെ ശ​​​ക്തി​​​യാ​​​ർ​​​ജി​​​ച്ചി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന് അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.

മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ​​​മേ​​​ൽ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അ​​​ധി​​​കാ​​​രം എ​​​ടു​​​ത്തു​​​ക​​​ള​​​യാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണ്. ഇ​​​തി​​​ലൂ​​​ടെ കേ​​​ര​​​ള​​​ത്തി​​​ൽ എ​​​വി​​​ടെ ​​​വേ​​​ണ​​​മെ​​​ങ്കി​​​ലും മ​​​ദ്യ​​​ഷാ​​​പ്പു​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ൽ നി​​​ക്ഷി​​​പ്ത​​​മാ​​​ക്കു​​​ക​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

2017 ഏ​​​പ്രി​​​ൽ മാ​​​സ​​​ത്തി​​​ൽ മ​​​ദ്യ​​​വി​​​ല്പ​​​ന​​​യി​​​ൽ 2016 ഏ​​​പ്രി​​​ൽ മാ​​​സ​​​ത്തെ​​​ക്കാ​​​ൾ 94,48,562 ലി​​​റ്റ​​​റി​​​ന്‍റെ (അ​​​താ​​​യ​​​ത് 30.34 ശ​​​ത​​​മാ​​​നം) വ​​​ൻ കു​​​റ​​​വാ​​​ണ് ഉ​​​ണ്ടാ​​​യ​​​ത്. ത​​​ൽ​​​ഫ​​​ല​​​മാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 120 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​യ​​​താ​​​യു​​​ള്ള ധ​​​ന​​​കാ​​​ര്യ മ​​​ന്ത്രി​​​യു​​​ടെ​​​യും എ​​​ക്സൈ​​​സ് മ​​​ന്ത്രി​​​യു​​​ടെ​​​യും പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ അ​​​ങ്ങേ​​​യ​​​റ്റം വേ​​​ദ​​​ന​​​യോ​​​ടെ​​​യാ​​​ണ് ശ്ര​​​വി​​​ച്ച​​​ത്.

അ​​​തി​​​ലൂ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടാ​​​യ 120 കോ​​​ടി രൂ​​​പ​​​യു​​​ടെ ലാ​​​ഭ​​​വും അ​​​തി​​​ലു​​​പ​​​രി ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് കു​​​ടും​​​ബ​​​ങ്ങ​​​ൾ അ​​​നു​​​ഭ​​​വി​​​ച്ച സ​​​ന്തോ​​​ഷ​​​വും സം​​​തൃ​​​പ്തി​​​യും അ​​​ഭി​​​മാ​​​ന​​​ത്തോ​​​ടെ കാ​​​ണു​​​വാ​​​ൻ ജ​​​ന​​​ക്ഷേ​​​മം കാം​​​ക്ഷി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​രി​​​നു ക​​​ഴി​​​യ​​​ണ​​​മാ​​​യി​​​രു​​​ന്നു. മ​​​ദ്യ​​​ന​​​യം അ​​​ട്ടി​​​മ​​​റി​​​ക്കാൻ നി​​​ര​​​വ​​​ധി വാ​​​ദ​​​മു​​​ഖ​​​ങ്ങ​​​ൾ സർക്കാർ ഉയർത്തിയിരുന്നു. മ​​​ദ്യ​​​നി​​​യ​​​ന്ത്ര​​​ണം ​ടൂ​​​റി​​​സ​​​ത്തി​​​നു വ​​​ൻ തി​​​രി​​​ച്ച​​​ടി​​​യാ​​​യി എ​​​ന്ന വാ​​​ദ​​​മു​​​ഖം ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ന്‍റെ ത​​​ന്നെ ക​​​ണ​​​ക്കു​​​ക​​​ളി​​​ൽനി​​​ന്ന് വ​​​സ്തു​​​താ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു തെ​​​ളി​​​ഞ്ഞു.

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​മാ​​​യ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി മു​​​ൻ ചീ​​​ഫ് ജ​​​സ്റ്റീസ് കൂ​​​ടി​​​യാ​​​യ കേ​​​ര​​​ള ഗ​​​വ​​​ർ​​​ണ​​​ർ ഒ​​​പ്പി​​​ടി​​​ല്ലെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നതായും അദ്ദേഹം പറഞ്ഞു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് മ​​​ത​​​മേ​​​ല​​​ധ്യ​​​ക്ഷ​​​ന്മാ​​​രു​​​ൾ​​​പ്പെ​​​ടെയുള്ള ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ക പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12ന് ​​​ഗ​​​വ​​​ർ​​​ണ​​​റെ നേ​​​രി​​​ട്ടു​​​ക​​​ണ്ടു കാ​​​ര്യ​​​ങ്ങ​​​ൾ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തും.

More Archives >>

Page 1 of 71