India - 2025

മോണ്‍. ജോണ്‍ കൊച്ചുതുണ്ടിലിന്റെ റമ്പാന്‍ സ്ഥാനാരോഹണം നാളെ

സ്വന്തം ലേഖകന്‍ 18-08-2017 - Friday

തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയത്തിലെ കൂരിയ ബിഷപ്പായി നിയമിതനായ മോണ്‍. ജോണ്‍ കൊച്ചുതുണ്ടിലിന്റെ മെത്രാഭിഷേകത്തിന്റെ മുന്നോടിയായുള്ള റമ്പാന്‍ സ്ഥാനം നല്‍കല്‍ നാളെ നടക്കും. അദ്ദേഹത്തിന്റെ മാതൃഇടവകയായ പുതുശേരിഭാഗം സെന്റ് ജോണ്‍സ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ആണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുക.

തിരുകര്‍മ്മങ്ങള്‍ രാവിലെ എട്ടിനു ആരംഭിക്കും. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. ജോണ്‍ കൊച്ചുതുണ്ടിലിനെ പുതിയ ദൌത്യം ഏല്‍പ്പിച്ചുകൊണ്ടുള്ള നിയമന ഉത്തരവ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 5നാണ് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചത്. 1985-ല്‍ പൗരോഹിത്യം സ്വീകരിച്ച ഫാ. ജോണ്‍ കൊച്ചുതുണ്ടില്‍ റോമിലെ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

More Archives >>

Page 1 of 90