India - 2025

ചങ്ങനാശ്ശേരി അതിരൂപത നാളെ നീതി ഞായര്‍ ആചരിക്കും

സ്വന്തം ലേഖകന്‍ 19-08-2017 - Saturday

ചങ്ങനാശേരി: ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താതില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നാളെ നീതി ഞായര്‍ ആചരണവും റാലിയും നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന റാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ചങ്ങനാശേരി റെയില്‍വേ ബൈപാസ് ജംഗ്ഷനില്‍നിന്ന് ആരംഭിക്കുന്ന റാലി അരമനപ്പടി, സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി റാലി പെരുന്ന ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും.

തുടര്‍ന്നു പെരുന്ന ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ ചേരുന്ന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍, ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ കായംകുളത്തുശേരി, സി.എഫ്. തോമസ് എംഎല്‍എ, പാസ്റ്ററല്‍ കൗണ്സി.ല്‍ സെക്രട്ടറി ഡോ. സോണി കണ്ടങ്കരി, ഡിസിഎംഎസ് പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍, പിആര്‍ഒ ജോജി ചിറയില്‍ എന്നിവര്‍ പ്രസംഗിക്കും. അതിരൂപതയിലെ വിവിധ ഫൊറോനകളില്‍നിന്നുള്ള ആയിരക്കണക്കിനു വിശ്വാസികള്‍ റാലിയില്‍ അണിചേരും.

More Archives >>

Page 1 of 90