India - 2025
കുഞ്ഞേട്ടന്‍ സുവിശേഷത്തിന്‍റെ ജനകീയ വ്യാഖ്യാനം: മാര്‍ ജേക്കബ് മുരിക്കന്‍
സ്വന്തം ലേഖകന്‍ 19-08-2017 - Saturday
മൂവാറ്റുപുഴ: ചെറുപുഷ്പ മിഷന്‍ലീഗ് സ്ഥാപക നേതാവ് കുഞ്ഞേട്ടന്‍ (ഏബ്രഹാം പല്ലാട്ടുകുന്നേല്‍) സുവിശേഷത്തിന്റെ ജനകീയ വ്യാഖ്യാനമാണെന്നു പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. പാലാ രൂപതയിലെ ചെമ്മലമറ്റം പള്ളി പാരിഷ്ഹാളില്‍ കുഞ്ഞേട്ടന്റെ എട്ടാമത് ചരമവാര്‍ഷികാനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.
കേരളത്തിന്റെ പൗലോസ് അപ്പസ്‌തോലനായിരുന്ന കുഞ്ഞേട്ടന്‍ ആത്മീയ ജീവിതത്തിന്റെ ഉള്ളടക്കമായിരുന്നുവെന്നും മാര്‍ മുരിക്കന്‍ കൂട്ടിച്ചേര്‍ത്തു. അനുസ്മരണ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം അധ്യക്ഷത വഹിച്ചു. എറണാകുളം അതിരൂപതാംഗമായ ഷാജി മാലിപ്പാറയ്ക്ക് 2017-18 പ്രവര്‍ത്തനവര്‍ഷത്തെ കുഞ്ഞേട്ടന്‍ അവാര്‍ഡും വിവിധ രൂപതകളില്‍ നിന്നുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പുകളും ബിഷപ് സമ്മാനിച്ചു.
800ഓളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ചെറുപുഷ്പ മിഷന്‍ ലീഗ് ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പില്‍, സംസ്ഥാന സെക്രട്ടറി ഷിനോ മോളത്ത്, പാലാ രൂപത പ്രസിഡന്റ് തോമസ് അടപ്പുകല്ലുങ്കല്‍, ജിജോമോന്‍, ഫാ.ജേക്കബ് പേഴത്തുങ്കല്‍, ഷാജി പനച്ചിക്കല്‍, ജോയി പടയാട്ടില്‍,ഷാജി മാലിപ്പാറ,ഫാ. സെബാസ്റ്റ്യന്‍ പാട്ടത്ത്, ഫാ. തോമസ് മേനാച്ചേരില്‍, സിസ്റ്റര്‍ ഷൈനി എസ്വിഎം എന്നിവര്‍ പ്രസംഗിച്ചു.