India - 2025

കത്തോലിക്ക കോണ്‍ഗ്രസ് ഇന്ന് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നു

സ്വന്തം ലേഖകന്‍ 26-04-2018 - Thursday

മുവാറ്റുപുഴ: കത്തോലിക്കാ കോണ്‍ഗ്രസ് ഇന്ന് ശതാബ്ദി പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നു. രണ്ടായിരം വര്‍ഷത്തെ ചരിത്രത്തില്‍ പ്രതിസന്ധികളില്‍ പതറാതെ മുന്നേറിയ പാരന്പര്യമാണ് കത്തോലിക്കാ സമുദായത്തിനുള്ളതെന്നു ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മുവാറ്റുപുഴ നെസ്റ്റില്‍ ചേര്‍ന്ന ദേശീയ തല സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്തു പറഞ്ഞു. സമുദായത്തെ മുന്നോട്ടുനയിച്ച പൂര്‍വികരെ സ്മരിക്കാനും അവകാശ പ്രഖ്യാപനത്തിനുമാണ് സമുദായ മഹാസംഗമവും റാലിയും തൃശുരില്‍ നടത്തുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ഫാ. ജോസ് മുകളേല്‍, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍, ഫാ. വര്‍ഗീസ് കൂത്തൂര്‍, പി.ജെ. പാപ്പച്ചന്‍, സാജു അലക്‌സ്, ബിജു കുണ്ടുകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു. 29നാണു പതാക ദിനം.


Related Articles »