India - 2025

മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക സുവര്‍ണ ജൂബിലി ആഘോഷം

സ്വന്തം ലേഖകന്‍ 29-04-2018 - Sunday

തൃശൂര്‍: പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ഇന്ത്യയിലെ പരമാധ്യക്ഷനായ ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക സുവര്‍ണ ജൂബിലി ഇന്ന് ആഘോഷിക്കും. വൈകുന്നേരം ആറിന് കാല്‍ഡിയന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന അനുമോദന സമ്മേളനം അസീറിയന്‍ ചര്‍ച്ച് ഓഫ് ദ ഈസ്റ്റ് ആഗോള അധ്യക്ഷന്‍ മാര്‍ ഗീവര്‍ഗീസ് തൃതീയന്‍ സ്ലീവ കാതോലിക്കോസ് പാത്രിയാര്‍ക്കീസ് ബാവ ഉദ്ഘാടനം ചെയ്യും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ള വിവിധ സഭാ അധ്യക്ഷന്മാരും മന്ത്രിമാരും പങ്കെടുക്കും.


Related Articles »