Events - 2025

തിരുപ്പിറവിയെ വരവേൽക്കാനൊരുങ്ങി രണ്ടാംശനിയാഴ്ച കൺവെൻഷൻ 10 ന്: തിരുവചന സന്ദേശവുമായി മാർ സ്രാമ്പിക്കലും

ബാബു ജോസഫ് 04-12-2016 - Sunday

ലോകസുവിശേഷവത്കരണരംഗത്ത് മാർഗദീപമായി നിലകൊള്ളുന്ന സെഹിയോൻ യൂറോപ്പ് നേതൃത്വം നൽകുന്ന പ്രതിമാസ രണ്ടാംശനിയാഴ്ച ബൈബിൾ കൺവെൻഷൻ ഇത്തവണ ഉണ്ണീശോയുടെ തിരുപ്പിറവിയ്കൊരുക്കമായി നടക്കുമ്പോൾ തിരുവചന സന്ദേശവുമായി യു കെ യുടെ ആത്മീയ ഇടയൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലും സോജിയച്ചനോടൊപ്പം കൺവെൻഷൻ നയിക്കും.

ലോക സുവിശേഷവത്കരണത്തിന് മലയാളികൾ ദൈവികഉപകരണങ്ങളായി എങ്ങനെ മാറുന്നുവെന്ന് ദേശഭാഷാവ്യത്യാസമില്ലാതെ വിവിധങ്ങളായ ശുശ്രൂഷകളിലൂടെ പ്രകടമാക്കിക്കൊണ്ടിരിക്കുന്ന റവ.ഫാ സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് ടീം ഇത്തവണ ക്രിസ്മസിന് മുന്നോടിയായി ഏറെ ആത്മീയ ഒരുക്കത്തോടെ രണ്ടാംശനിയാഴ്ച കൺവെൻഷൻ നയിക്കുമ്പോൾ മാർ സ്രാമ്പിക്കലിന്റെ സാന്നിദ്ധ്യം വിശ്വാസികൾക്ക് ഒരേസമയം ആത്മീയ അഭിഷേകവും ആത്മബലവും പകർന്നുനൽകും.

പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ ആരംഭിക്കുന്ന കൺവെൻഷനിൽ പ്രമുഖ സുവിശേഷപ്രവർത്തകൻ മോൺസിഞ്ഞോർ ഷോൺ ഹീലിയും ശുശ്രൂഷകൾ നയിക്കും. കുട്ടികൾക്കും യുവജനങ്ങൾക്കുമായി പൂർണ്ണമായും ഇംഗ്ലീഷിലുള്ള പ്രത്യേക കൺവെൻഷൻ ഉണ്ടായിരിക്കും.

ദൈവിക ഇടപെടലുകളിലൂടെ ജീവിത നവീകരണവും , മാനസാന്തരവും,അത്ഭുതങ്ങളും അടയാളങ്ങളും ,രോഗശാന്തിയും ഈ അനുഗ്രഹീത ശുശ്രൂഷയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് അസാദ്ധ്യമായിരുന്നവ സാദ്ധ്യമാക്കപ്പെട്ട അനുഭവ സാക്ഷ്യങ്ങൾ തെളിയിക്കുന്നു. കൺവെൻഷനായി എത്തിച്ചേരുന്ന ഏവർക്കും കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംങിനും സൌകര്യമുണ്ടായിരിക്കും.

കൺവെൻഷനിൽ ആദ്യമായി എത്തിച്ചേരുന്ന ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കലിനെ ഫാ.സോജി ഓലിക്കൽ ,ഫാ.ഷൈജു നടുവത്താനി,സിസ്റ്റർ മീന തുടങ്ങിയവരുടെ നേതൃത്വത്തിൽ സെഹിയോൻ കുടുംബം സ്വീകരിക്കും.

യു കെ യുടെ വിവിധ ഭാഗങ്ങളിൽനിന്നും കൺവെൻഷൻ സെന്ററിലേക്ക് കോച്ചുകൾ ഒരുക്കിയിട്ടുണ്ട്. ഉണ്ണിയേശുവിനെ ഹൃദയത്തിൽ സ്വീകരിക്കുവാൻ ഒരുങ്ങുന്ന ഡിസംബർ മാസ രണ്ടാം ശനിയാഴ്ച കൺവെൻഷനിലേക്ക് ഫാ.സോജി ഓലിക്കലും സെഹിയോൻ ടീമും യേശുനാമത്തിൽ ഏവരേയും ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ്:

BETHEL CONVENTION CENTRE

KELVIN WAY

WEST BROMWICH

BIRMINGHAM.

B70 7JW.

കൂടുതൽ വിവരങ്ങൾക്ക്:

ഷാജി. 07878149670

അനീഷ്. 07760254700

വിവിധ സ്ഥലങ്ങളിൽനിന്നും കൺവെൻഷൻ സെന്ററിലേക്കുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും സംബന്ധിച്ച പൊതുവിവരങ്ങൾക്ക്:

ടോമി ചെമ്പോട്ടിക്കൽ. 07737935424.

More Archives >>

Page 1 of 9