Events - 2025

കരിസ്മാറ്റിക്ക് സുവർണ്ണ ജൂബിലിയുടെ യുഎഇ തല ആഘോഷം ഡിസംബർ 11ന്

സ്വന്തം ലേഖകന്‍ 05-12-2016 - Monday

അബുദാബി: 2017-ൽ ആഗോള കരിസ്മാറ്റിക്ക് സമൂഹം സുവർണ്ണ ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ തല ആഘോഷങ്ങളുടെ ഉദ്ഘാടനവും, അബുദാബി കരിസ്മാറ്റിക്ക് പ്രാർത്ഥനാകൂട്ടായ്മയുടെ 24 -മത് ആനിവേഴ്സറിയും സംയുക്തമായി ഡിസംബർ 11 ഞായറാഴ്ച അബുദാബി സെന്‍റ് ജോസഫ് കത്തീഡ്രലിൽ വച്ച് നടത്തും. "സദ്വാർത്ത" എന്ന പേരിലാണ് സംഗമം നടക്കുന്നത്. രാവിലെ 9.30നു ആരംഭിക്കുന്ന സമ്മേളനം അറേബ്യന്‍ രാജ്യങ്ങളുടെ അപ്പസ്തോലിക് വികാര്‍ അഭിവന്ദ്യ പോൾ ഹിൻഡർ പിതാവ് ഉദ്ഘാടനം ചെയ്യും.

കെ.സി.ബി.സി കരിസ്മാറ്റിക്ക് സമിതിയുടെ മുന്‍ ചെയര്‍മാന്‍ ഫാ. ഷാജന്‍ തേവര്‍മഠം മുഖ്യ വചന പ്രഭാഷണം നടത്തും. വിവിധ ഇടവകളിലെ കരിസ്മാറ്റിക്ക് കൂട്ടായ്മകൾ നേതൃത്വം നൽകുന്ന കലാപരിപാടികളും യു.എ ഇ യിലെ കരിസ്മാറ്റിക്ക് കൂട്ടായ്മകളുടെ ചരിത്രം വിളിച്ചോതുന്ന എക്സിബിഷൻ തുടങ്ങിയവയും സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്നുണ്ട്. സമ്മേളനം വൈകിട്ട് 4.30നു സമാപിക്കും.

സി‌സി‌ആര്‍‌എസ് - സി‌സി‌എസ്‌ടി സ്പിരിച്വൽ ഡയറക്ടേഴ്സ് ഫാ. ജോൺ പടിഞ്ഞക്കര, ഫാ. ബിജു പണിക്കപ്പറമ്പിൽ, അബുദാബി ബി‌സി‌എസ്‌ടി സ്പിരിച്വൽ ഡയറക്ടർ ഫാ. ബേബിച്ചൻ എർത്തയിൽ, എന്‍‌സി‌എസ്‌ടി ഡയറ്കടർ ഫാ.ആനിസേവ്യര്‍ കപ്പൂച്ചിന്‍, എന്‍‌സി‌എസ്‌ടി ജനറല്‍ കോഡിനേറ്റര്‍ ഡോ.ജോസഫ് ലൂക്കോസ് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

More Archives >>

Page 1 of 9