India - 2025
കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു
സ്വന്തം ലേഖകന് 06-03-2017 - Monday
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 2017-2020 വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പാലാരിവട്ടം പിഒസിയിൽ നടന്നു. സംസ്ഥാന ചെയർമാൻ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ റിട്ടേണിംഗ് ഓഫീസറായിരുന്നു.
സംസ്ഥാന സെക്രട്ടറിമാരായി ചാർളി പോൾ (എറണാകുളം), പ്രസാദ് കുരുവിള (പാല), യോഹന്നാൻ ആന്റണി (കൊല്ലം), രാജു വല്യാറ (മാനന്തവാടി), ജോസ് ചെമ്പിശേരി (തൃശൂർ), ദേവസ്യ കെ. വർഗീസ് (താമരശേരി), ബെനഡിക്ട് ക്രിസോസ്റ്റം (ആലപ്പുഴ) എന്നിവരെ തെരഞ്ഞെടുത്തു.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായി ആന്റണി ജേക്കബ് ചാവറ (കോഴിക്കോട്), തോമസ്കുട്ടി മണക്കുന്നേൽ (ചങ്ങനാശേരി), തങ്കച്ചൻ വെളിയിൽ (വരാപ്പുഴ), തങ്കച്ചൻ കൊല്ലക്കൊന്പിൽ (തലശേരി), ഷിബു കാച്ചപ്പള്ളി (ഇരിങ്ങാലക്കുട), വൈ. രാജു (തിരുവനന്തപുരം) എന്നിവരെയും തെരഞ്ഞെടുത്തു. 31 രൂപതകളിൽനിന്നുള്ള രൂപത ഭാരവാഹികൾ ജനറൽബോഡിയിൽ പങ്കെടുത്തു.
ടൂറിസത്തിന്റെ പേരിൽ 35 ഫോർ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ അനുവദിച്ച്, മദ്യനയം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ 10 ന് രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ പാലാരിവട്ടം പിഒസിയിൽ പ്രതിഷേധ ധർണ നടത്തുമെന്ന് സംസ്ഥാന ചെയർമാൻ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കൽ എന്നിവർ അറിയിച്ചു. സമിതിയുടെ പതിനെട്ടാമത് സംസ്ഥാന സമ്മേളനം ഏപ്രിൽ 21 ന് ഭരണങ്ങാനത്തു നടക്കും. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും.