India - 2025

ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിന് അടിയന്തര നടപടി ആവശ്യപ്പെട്ട് ഹര്‍ജി

സ്വന്തം ലേഖകന്‍ 07-03-2017 - Tuesday

കൊച്ചി: ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാരിന് ശക്തമായ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എറണാകുളം സ്വദേശിയായ എം.വി. മാത്യുവാണ് ഹര്‍ജിക്കാരന്‍. ഐക്യരാഷ്ട്ര സംഘടനയെ ഇടപെടുത്തി ഫാ. ടോമിനെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്നാണ് ഹർജിയിലെ മുഖ്യ ആവശ്യം.

പൊതുജനങ്ങളുടെ സംശയം ദൂരീകരിക്കാൻ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോടു നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കലാപബാധിത പ്രദേശങ്ങളില്‍ ഇന്ത്യന്‍ പൗരന്മാര്‍ ആപത്തില്‍പ്പെട്ടാല്‍ കേന്ദ്രസര്‍ക്കാര്‍ രക്ഷാനടപടിയെടുക്കാറുണ്ട്. ബന്ദികളാക്കപ്പെടുമ്പോൾ ഉചിതമായ നടപടികളിലൂടെ സർക്കാർ മോചിപ്പിക്കുന്നുണ്ട്.

എന്നാൽ ഫാ. ടോമിന്റെ കാര്യത്തിൽ നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് സംശയം. സാധാരണ ഇത്തരം സംഭവങ്ങളിൽ കാണാതായവരെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാക്കാൻ സംസ്ഥാന സർക്കാരും നടപടിയെടുക്കാറുണ്ട്. എന്നാൽ ഈ കേസിൽ സംസ്ഥാന സർക്കാരിനും കാര്യമായ വിവരം ലഭ്യമാക്കാൻ കഴിഞ്ഞില്ല. ഹര്‍ജി ചൊവ്വാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 50