
എടത്വ: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ഇന്നു നടക്കും. വൈകുന്നേരം നാലിനു വിശുദ്ധന്റെ അദ്ഭുത തിരുസ്വരൂപവും എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദിക്ഷണത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും. വൈകീട്ട് മൂന്നിനു തമിഴിൽ നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്കു ധർമപുരി രൂപതാ മെത്രാൻ റവ.ഡോ.ലോറൻസ് പയസ് മുഖ്യ കാർമികത്വം വഹിക്കും.
ഗ്രീന്‍ പ്രോട്ടോകോള്‍ ഏര്‍പ്പെടുത്തി കൊണ്ടാണ് ഇത്തവണ തിരുനാള്‍ നടക്കുന്നത്. പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കി പുനരുപയോഗിക്കാവുന്ന വസ്തുക്കളാണ് കൂടുതലായി ഉപയോഗിക്കുന്നത്. നാടിന്റെ നാനാദിക്കിൽനിന്ന് ആയിരങ്ങളാണ് ഇന്നലെ രാത്രി തന്നെ പള്ളിയിൽ എത്തിയിരുക്കുത്. കന്യാകുമാരി ചിന്നമുട്ടം തുറക്കാരാണ് ഇന്നത്തെ പ്രദക്ഷിണത്തിനു രൂപങ്ങൾ വഹിക്കുന്നതും നേതൃത്വം നൽകുന്നതും. മേയ് 14 നാണ് എട്ടാമിടം. അന്നേ ദിവസം ചെറിയ രൂപവും എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം കുരിശടി ചുറ്റി പള്ളിയിൽ മടങ്ങിയെത്തുന്നതോടെ കൊടിയിറങ്ങും.