
കൊച്ചി: കെസിബിസി മാധ്യമ കമ്മീഷന്റെ 2016 ലെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. സാഹിത്യ അവാർഡിന് ജോസ് വട്ടപ്പലത്തെ തിരഞ്ഞെടുത്തു. അലക്സാണ്ടർ ജേക്കബിനാണു ദാർശനിക വൈജ്ഞാനിക അവാർഡ്. ഡോ. വി.പി. ഗംഗാധരനെ സംസ്കൃതി പുരസ്കാരം നൽകി ആദരിക്കും. ജയ്മോൻ കുമരകം മാധ്യമ അവാർഡിനും റാഫേൽ ബിനു യുവപ്രതിഭാ അവാർഡിനും അർഹരായി.
ജൂണ്‍ 11നു പിഒസിയിൽ നടക്കുന്ന മാധ്യമദിനാഘോഷത്തിൽ അവാർഡുകൾ സമ്മാനിക്കും. മാധ്യമ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ അധ്യക്ഷനായ അവാർഡ് നിർണയസമിതിയിൽ റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, ഡോ. ഏബ്രഹാം ജോസഫ്, റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്, ഫാ. വിബിൻ സേവ്യർ, റവ. ഡോ. ബോവാസ് മാത്യു എന്നിവരായിരുന്നു കമ്മറ്റി അംഗങ്ങൾ.