India - 2025
കെസിബിസി വര്‍ഷകാല സമ്മേളനം നാളെ ആരംഭിക്കും
സ്വന്തം ലേഖകന്‍ 05-06-2017 - Monday
കൊച്ചി: കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ വര്‍ഷകാല സമ്മേളനം നാളെ ആരംഭിക്കും. കേരള സഭയുടെ ആസ്ഥാന കാര്യാലയമായ പിഒസിയില്‍ എട്ടു വരെയാണ് സമ്മേളനം നടക്കുക. സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്ത യോഗം നാളെ രാവിലെ 9.30ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും.
കെസിബിസി സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. ജേക്കബ് പുന്നൂസ്, ശോഭ കോശി, സിബി മാത്യൂസ് എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. വൈകുന്നേരം 6.30ന് മാര്‍ത്തോമാ സഭയുടെ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അനുമോദനങ്ങള്‍ അര്‍പ്പിക്കും. ഏഴ്, എട്ട് തീയതികളില്‍ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ച് മെത്രാന് സമിതി ചര്‍ച്ച ചെയ്യും.