India - 2025
പൗരസ്ത്യ വിദ്യാപീഠത്തില്‍ പുതിയ അദ്ധ്യായന വര്‍ഷത്തിന് തുടക്കം
സ്വന്തം ലേഖകന്‍ 04-06-2017 - Sunday
കോട്ടയം: വടവാതൂർ പൗരസ്ത്യവിദ്യാപീഠത്തിൽ 2017-18 അധ്യായന വർഷത്തിനു ആരംഭമായി. ഉദ്ഘാടനസമ്മേളനം സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ദൈവശാസ്ത്രത്തിലൂടെയുള്ള സുവിശേഷവത്കരണത്തിനാണ് സഭ പ്രാധാന്യം നല്‍കേണ്ടതെന്ന് മാർ ആലഞ്ചേരി പറഞ്ഞു. സമ്മേളനത്തില്‍ ഫാ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, ഫാ. ആന്റോ ചേരാന്തുരുത്തി, ഫാ. ജെയിംസ് പുലിയുറുന്പിൽ എന്നിവരുടെ ഗ്രന്ഥങ്ങൾ മാർ ആലഞ്ചേരി പ്രകാശനം ചെയ്തു.
സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി റെക്ടർ റവ. ഡോ. ജോയി അയിനിയാടൻ എല്ലാവരെയും സ്വാഗതം ചെയ്തു. പൗരസ്ത്യവിദ്യാപീഠം പ്രസിഡന്റ് ഡോ.ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ പ്രവർത്തന വർഷത്തെ പരിപാടികളെക്കുറിച്ച് വിശദീകരണം നല്കി. പരിശുദ്ധ ത്രിത്വത്തെ സംബന്ധിച്ച് ഡോ. ലിന്റോ കുറ്റിക്കാടന്റെ താത്വികവിശകലനം സമ്മേളനത്തില്‍ നടന്നു.