India - 2025

കുടുംബങ്ങള്‍ക്കും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്റെ ഓഫീസ് ആശീര്‍വദിച്ചു

സ്വന്തം ലേഖകന്‍ 07-06-2017 - Wednesday

കൊച്ചി: സീറോ മലബാര്‍ സഭയുടെ കുടുംബങ്ങള്‍ക്കും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്റെ ഓഫീസ് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആശീര്‍വദിച്ചു. കര്‍ദിനാള്‍ ആലഞ്ചേരിയാണ് ആശീര്‍വാദ കര്‍മ്മം നിര്‍വ്വഹിച്ചത്. കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള ശുശ്രൂഷകളിലൂടെ സഭയെയും സമൂഹത്തെയും കൂടുതല്‍ ചൈതന്യവത്താക്കാന്‍ സാധിക്കുമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് ഓര്‍മിപ്പിച്ചു. കുടുംബങ്ങളുടെ കുടുംബമാണു സഭയെന്നും അദ്ദേഹം പറഞ്ഞു.

കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍, വൈസ് ചാന്‍സലര്‍ ഫാ. പോള്‍ റോബിന്‍ തെക്കത്ത്, കമ്മീഷന്‍ ജനറല്‍ സെക്രട്ടറി റവ.ഡോ. ജോബി മൂലയില്‍, ഫാമിലി അപ്പസ്‌തോലേറ്റ് സെക്രട്ടറി ഫാ. ജോസഫ് കൊച്ചുകൊമ്പില്‍, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, പ്രോലൈഫ് അപ്പസ്‌തോലേറ്റ് സെക്രട്ടറി സാബു ജോസ്, അല്മായ ഫോറങ്ങളുടെ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, മാതൃവേദി സെക്രട്ടറി ജിജി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 72