India - 2025

ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ക്കായി പരിശീലന പരിപാടി: പ്രതിഷേധവുമായി ക്രൈസ്തവ വിശ്വാസികള്‍

സ്വന്തം ലേഖകന്‍ 17-06-2017 - Saturday

തൃ​​​​ശൂ​​​​ർ: ഞാ​​​​യ​​​​റാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ കു​​​​ട്ടി​​​​ക​​​​ളും അ​​​​ധ്യാ​​​​പ​​​​ക​​​​രും പ​​​​രി​​​​ശീ​​​​ല​​​​ന പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ​​​​ക്കെ​​​​ത്ത​​​​ണ​​​​മെ​​​​ന്ന വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വിനെതിരെ പ്രതിഷേധം ശക്തം. സം​​​​സ്ഥാ​​​​ന ഐ​​​​ടി അ​​​​റ്റ് സ്കൂ​​​​ളി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ‘കു​​​​ട്ടി​​​​ക്കൂ​​​​ട്ടം’പ​​​​രി​​​​ശീ​​​​ല​​​​ന പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ​​​​ക്ക് എ​​​​ത്ത​​​​ണ​​​​മെ​​​​ന്ന് കാ​​​​ണി​​​​ച്ചാ​​​​ണ് തൃ​​​​ശൂ​​​​ർ വി​​​​ദ്യാ​​​​ഭ്യാ​​​​സ ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ടര്‍ ഉ​​​​ത്ത​​​​ര​​​​വ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇ​​​​ന്നും നാ​​​​ളെ​​​​യും, ജൂ​​​​ലൈ ര​​​​ണ്ട്, ജൂ​​​​ലൈ ഒ​​​​മ്പ​​​ത്, ജൂ​​​​ലൈ 16 ഞാ​​​​യ​​​​റാ​​​​ഴ്ച​​​​ക​​​​ളി​​​​ലും നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും അ​​​​ധ്യാ​​​​പ​​​​ക​​​​രും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും എ​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.

ക്രൈ​​​​സ്ത​​​​വ​​​​ അ​​​​ധ്യാ​​​​പ​​​​ക​​​​രും കു​​​​ട്ടി​​​​ക​​​​ളും ഞായറാഴ്ച ആ​​​​രാ​​​​ധ​​​​ന​​​​യി​​​​ലും മ​​​​ത​​​​ബോ​​​​ധ​​​​ന ക്ലാ​​​​സു​​​​ക​​​​ളി​​​​ലും വ്യാപൃതരാണ് എന്ന കാര്യത്തെ തിരസ്കരിച്ചു കൊണ്ട് വി​​​​ദ്യാ​​​​ഭ്യാ​​​​സ ഡ​​​​യ​​​​റ​​​​ക്ടര്‍ രേ​​​​ഖാ​​​​മൂ​​​​ലം ഉ​​​​ത്ത​​​​ര​​​​വ് ന​​​​ല്കി​​​​യി​​​​രി​​​​ക്കു​​​​ന്നതില്‍ പ്രതിഷേധം ശക്തമാകുകയാണ്. തൃ​​​​ശൂ​​​​ർ വി​​​​ദ്യാ​​​​ഭ്യാ​​​​സ ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ് അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നു തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത ടീ​​​​ച്ചേ​​​​ഴ്സ് ഗി​​​​ൽ​​​​ഡ് ഇതിനോടകം ആ​​​​വ​​​​ശ്യ​​​​പ്പെട്ടിട്ടുണ്ട്.

‘കു​​​​ട്ടി​​​​ക്കൂ​​​​ട്ടം’ പരിപാടിയില്‍ പങ്കെടുക്കുവാന്‍ രാ​​​​വി​​​​ലെ പ​​​​ത്തു​​​​മു​​​​ത​​​​ൽ വൈ​​​​കു​​​ന്നേ​​​രം നാ​​​​ലു​​​​വ​​​​രെ കു​​​​ട്ടി​​​​ക​​​​ൾ സ്കൂ​​​​ളി​​​​ലുണ്ടാകണമെന്നാണ് വി​​​​ദ്യാ​​​​ഭ്യാ​​​​സ ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​ടെ നി​​​​ർ​​​​ദേ​​​​ശം. ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ വ്യാ​​​​പ​​​​ക​​​വും ശ​​​ക്ത​​​വു​​​മാ​​​യ​​​ പ്ര​​​​തി​​​​ഷേ​​​​ധ​​​​മാ​​​​ണ് ഉ​​​​യ​​​​ർ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അതേ സമയം ഞായറാഴ്ച്ച പ്രവര്‍ത്തി ദിവസമാക്കാന്‍ സ്കൂള്‍ അധികൃതര്‍ വിസമ്മതിച്ചപ്പോള്‍ വി​​​​ദ്യാ​​​​ഭ്യാ​​​​സ ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​ർ നേ​​​​രി​​​​ട്ടു വി​​​​ളി​​​​ച്ചു ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യതായും റിപ്പോര്‍ട്ടുണ്ട്.

More Archives >>

Page 1 of 75