India - 2025

കന്തീശങ്ങളുടെ തിരുനാളിന് തുടക്കം: ഇരട്ടകളുടെ സംഗമം 19ന്

സ്വന്തം ലേഖകന്‍ 16-06-2017 - Friday

ക​ടു​ത്തു​രു​ത്തി: പ്രസിദ്ധമായ കോ​ത​ന​ല്ലൂ​ർ ഫൊ​റോ​നാ പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​രും ഇ​ര​ട്ട പു​ണ്യ​വാ​ന്മാ​രു​മാ​യ ക​ന്തീ​ശ​ങ്ങ​ളു​ടെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. തി​രു​നാ​ളി​ന്‍റെ ഏ​റ്റ​വും സ​വി​ശേ​ഷ ച​ട​ങ്ങാ​യ ഇ​ര​ട്ട​ക​ളു​ടെ മ​ഹാ​സം​ഗ​മം 19നു നടക്കും.11-മ​ത് ഇ​ര​ട്ട​സം​ഗ​മ​മാ​ണ് നടക്കുന്നത്. ഇ​ര​ട്ട​ക​ളാ​യ 16 വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മൂ​ഹ​ബ​ലി തി​രു​നാ​ളി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

ഇ​ര​ട്ട​സ​ഹോ​ദ​ര​ങ്ങ​ൾ ന​യി​ക്കു​ന്ന ഗാ​യ​ക​സം​ഘം, ഇ​ര​ട്ട​ക​ൾ മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന പ്ര​ദ​ക്ഷി​ണം, ഇ​ര​ട്ട​ക​ൾ​ക്കാ​യു​ള്ള സ​മ​ർ​പ​ണ ശു​ശ്രൂ​ഷ, ഇ​ര​ട്ട​ക​ളെ ജീ​വി​ത പ​ങ്കാ​ളി​ക​ളാ​യി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ സ​മ്മേ​ള​നം എ​ന്നി​ങ്ങ​നെ നി​ര​വ​ധി പ്ര​ത്യേ​ക​ത​ക​ളും തി​രു​നാ​ളി​നു​ണ്ട്. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു നി​ന്നു​മാ​യി ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ ഇ​ര​ട്ട​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന തി​രു​നാ​ളാ​ണ് കോ​ത​ന​ല്ലൂ​രി​ലേ​ത്.

ഇ​ന്നും നാ​ളെ​യും രാ​വി​ലെ 6.30നും ​വൈ​കൂ​ന്നേ​രം അ​ഞ്ചി​നും ആ​ഘോ​ഷ​മാ​യ പ​രി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും. 18ന് ​രാ​വി​ലെ 6.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, തു​ട​ർ​ന്ന് ക​ന്തീ​ശ​ങ്ങ​ളു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ൾ മോ​ണ്ട​ള​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യ​ർ​പി​ച്ചു സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 19നാ​ണ് ഇ​ര​ട്ട​ക​ളു​ടെ മ​ഹാ​സം​ഗ​മം നടക്കുക. രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 8.30ന് ​ഇ​ര​ട്ട​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ . 9.30ന് ​ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി. ഇ​ര​ട്ട വൈ​ദി​ക​രാ​യ ഫാ.​റോ​ബി ക​ണ്ണ​ഞ്ചി​റ സി​എം​ഐ, ഫാ.​റോ​യി ക​ണ്ണ​ഞ്ചി​റ സി​എം​ഐ, ഫാ.​തോ​മ​സ് ചൂ​ള​പ്പ​റ​ന്പി​ൽ സി​എം​ഐ, ഫാ.​ജോ​സ​ഫ് ചൂ​ള​പ്പ​റ​ന്പി​ൽ (ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത), ഫാ.​റോ​ജി മ​ന​യ്ക്ക​പ്പ​റ​ന്പി​ൽ സി​എം​ഐ, ഫാ.​റെ​ജി മ​ന​യ്ക്ക​പ​റ​ന്പി​ൽ സി​എം​ഐ, ഫാ.​ജെ​ന്നി കാ​യം​കു​ള​ത്തു​ശേ​രി, ഫാ.​ജ​സ്റ്റി​ൻ കാ​യം​കു​ള​ത്തു​ശേ​രി (ഇ​രു​വ​രും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത), ഫാ.​ജോ​സ​ഫ് കൊ​ല്ല​കൊ​ന്പി​ൽ (ഇ​ടു​ക്കി രൂ​പ​ത), ഫാ.​ആ​ന്‍റി​ണി കൊ​ല്ല​കൊ​ന്പി​ൽ സി​എ​സ്ടി, ഫാ.​ബി​ബി​ൻ മ​റ്റ​ത്തി​ൽ സി​എ​സ്ടി , ഫാ.​സി​ബി​ൻ മ​റ്റ​ത്തി​ൽ സി​എ​സ്ടി , ഫാ.​ജോ​സ് മാ​രി​പ്പു​റ​ത്ത് (സാ​ഗ​ർ), ഫാ.​കു​ര്യാ​ക്കോ​സ് മാ​രി​പ്പു​റ​ത്ത് (പാ​ല​ക്കാ​ട്), ഫാ.​മാ​ർ​ട്ടി​ൻ പു​തു​പ്പ​ള്ളി​യി​ൽ എം​എ​സ്ടി, ഫാ.​ജോ​സ​ഫ് പു​തു​പ്പ​ള്ളി​യി​ൽ എം​എ​സ്എ​ഫ്എ​സ് എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

11.15ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. 12.15 ന് ​മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഇ​ര​ട്ട​ക​ളു​ടെ സ​മ​ർ​പ​ണ ശു​ശ്രൂ​ഷ ന​ട​ത്തും. തു​ട​ർ​ന്ന് ഇ​ര​ട്ട​ക​ളു​ടെ സ്നേ​ഹ​വി​രു​ന്ന്, വൈ​കുന്നേ​രം അ​ഞ്ചി​ന് ഫാ.​ജോ​സ​ഫ് മേ​ച്ചേ​രി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പി​ക്കും. തു​ട​ർ​ന്ന് ക​ന്തീ​ശ​ങ്ങ​ളു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ൾ പു​ന:​പ്ര​തി​ഷ്ഠി​ക്കു​ന്ന​തോ​ടെ തി​രു​നാ​ളി​ന് സ​മാ​പ​ന​മാ​കും. ഇ​ര​ട്ട ജീ​വി​ത പ​ങ്കാ​ളി​യെ ക​ണ്ടെ​ത്താ​ൻ താ​ത്പ​ര്യ​മു​ള്ള​വ​രു​ടെ സം​ഗ​മം നേ​ർ​ച്ച​ഭ​ഷ​ണ​ത്തി​നു​ശേ​ഷം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ന്ന സം​ഗ​മ​ത്തി​ൽ 1356 ഇ​ര​ട്ട​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഈ ​വ​ർ​ഷ​ത്തെ സം​ഗ​മ​ത്തി​ൽ 1400 ലേ​റേ ഇ​ര​ട്ട​ക​ളെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് വി​കാ​രി റ​വ.​ഡോ. ജോ​ർ​ജ് വ​ർ​ഗീ​സ് ഞാ​റ​ക്കു​ന്നേ​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. തി​രു​നാ​ൾ​ദി​വ​സം പ​ള്ളി​യി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കെ​ല്ലാം നേ​ർ​ച്ച​ഭ​ക്ഷ​ണം ന​ൽ​കും. ഇ​ര​ട്ട​സം​ഗ​മം ന​ട​ക്കു​ന്ന 19ന് ​പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന തി​രു​ക്കർ​മ​ങ്ങ​ൾ​ക്കെ​ല്ലാം നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ഇ​ര​ട്ട​ക​ൾ തന്നെയാണ്.

More Archives >>

Page 1 of 74