India - 2025

നിര്‍ധനര്‍ക്കായി 15 ഭവനങ്ങള്‍ തീര്‍ത്ത് അതിരമ്പുഴ ദേവാലയം

സ്വന്തം ലേഖകന്‍ 11-06-2017 - Sunday

അ​​തി​​രമ്പു​​ഴ: ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ പ്ര​​ഖ്യാ​​പി​​ച്ച കരുണയുടെ വര്‍ഷം അവിസ്മരണീയമാക്കി അതിരമ്പുഴ ദേവാലയം. കരുണയുടെ വര്‍ഷത്തില്‍ ആരംഭിച്ച ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ നി​ർ​ധ​ന​ർ​ക്കാ​യി 15 ഭ​വ​ന​ങ്ങളാണ് ദേവാലയം ഒരുക്കിയിരിക്കുന്നത്. ഇന്ന് ഇ​​ട​​വ​​ക ദി​​നാ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ കാ​​രു​​ണ്യ​ഭ​​വ​​ന​​ങ്ങ​​ളു​​ടെ താ​​ക്കോ​​ൽ​​ദാ​​നം നി​​ർ​​വ​​ഹി​​ക്കും.​

നേരത്തെ ക​​രു​​ണ​​യു​​ടെ വ​​ർ​​ഷ​​ത്തി​​ൽ ത​​ന്നെയാണ്​​ വ​​ലി​​യ പ​​ള്ളി​​യു​​ടെ കൂ​​ദാ​​ശയും സു​​വ​​ർ​​ണ ജൂ​​ബി​​ലി​​യും നടന്നത്. ഇതിനോട് അനുബന്ധിച്ച് 50 ഭ​​വ​​ന​​ര​​ഹി​​ത​​ർ​​ക്കു വീ​​ടു നി​​ർ​​മി​​ച്ചുന​​ൽ​​ക​​ണ​​മെ​​ന്ന ആ​​ശ​​യം മു​​ന്നോ​​ട്ടു​​വ​​ച്ച​​തു ഇടവക വി​​കാ​​രി ഫാ.​​സി​​റി​​യ​​ക് കോ​​ട്ട​​യി​​ലാ​​ണ്. ഒ​​രു വ​​ർ​​ഷം 10 വീ​​ടു​​ക​​ൾ എ​​ന്ന നി​​ല​​യി​​ൽ അ​​ഞ്ചു വ​​ർ​​ഷം​കൊ​​ണ്ടു പ​​ദ്ധ​​തി പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​നാ​ണു ഇടവക ല​​ക്ഷ്യ​മി​ട്ടി​രു​​ന്ന​​ത്. ദൈവജനം തങ്ങളുടെ പണവും അദ്ധ്വാനവും ഒരുപോലെ പങ്കുവെച്ചപ്പോള്‍ ആ​​ദ്യ വ​​ർ​​ഷം​ത​​ന്നെ 15 വീ​​ടു​​ക​​ളാണ് ഉയര്‍ന്നത്.

കാ​​രു​​ണ്യ കു​​ടു​​ക്ക​​ക​​ളി​​ൽ കു​​ടും​​ബ​​ത്തി​​ലെ ഓ​​രോ അം​​ഗ​​ങ്ങ​​ളും അ​​നു​​ദി​​നം നി​​ക്ഷേ​​പി​​ച്ച ചെ​​റി​​യ തു​​ക​​ക​​ളാ​ണു വീ​ടു​ക​ളാ​യി മാറിയത്. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യോ​​ടെ​​യാ​​ണ് ഇ​​ട​​വ​​ക ദി​​നാ​​ച​​ര​​ണം. സമ്മേളനത്തില്‍ ജോ​​സ് കെ. ​​മാ​​ണി എം​​പി, കെ.​​സു​​രേ​​ഷ് കു​​റു​​പ്പ് എം​​എ​​ൽ​​എ, വി​​കാ​​രി ഫാ.​​സി​​റി​​യ​​ക് കോ​​ട്ട​​യി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ​ങ്കെ​ടു​ക്കും. തുടര്‍ന്നു താക്കോല്‍ ദാനം നടക്കും.

More Archives >>

Page 1 of 73