
തിരുവനന്തപുരം: ദേവാലയങ്ങളില്‍ കുർബാനയ്ക്കായി കൂടുതൽ വൈൻ ലഭ്യമാക്കുന്നതിനു തടസം ഉണ്ടാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഇതിനായി പ്രത്യേക പരിഗണന നൽകണമെങ്കിൽ നൽകുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം അറിയിച്ചു.
മദ്യനിരോധനം വേണമെന്നു ബിഷപ്പുമാർ പറയുന്നത് ആത്മാർഥമായിട്ടാണെന്നും ബിഷപ്പുമാർ ഉൾപ്പെടെയുള്ള മദ്യ വിരുദ്ധ പ്രവർത്തകരുടെ അഭിപ്രായവും വികാരവും മാനിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.